Malayalam
നിലവിൽ മലയാളം സിനിമാ മേഖലയില്‍ സ്ത്രീകൾ സുരക്ഷിതർ; ഡബ്ല്യുസിസിയിൽ അഭിമാനിക്കുന്നു; ചിദംബരം
നിലവിൽ മലയാളം സിനിമാ മേഖലയില്‍ സ്ത്രീകൾ സുരക്ഷിതർ; ഡബ്ല്യുസിസിയിൽ അഭിമാനിക്കുന്നു; ചിദംബരം
മഞ്ഞുമ്മൽ ബോയ്സ് എന്ന ഒറ്റ ചിത്രം മാത്രം മതി ചിദംബരം എന്ന സംവിധായകനെ പ്രേക്ഷകർ ഓർത്തിരിക്കാൻ. ഒറ്റ സിനിമയിലൂടെ ലോകശ്രദ്ധനേടാൻ അദ്ദേഹത്തിനായി. ഇപ്പോഴിതാ എബിപിലൈവ് സമ്മിറ്റിൽ ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ കുറിച്ച് സംസാരിക്കവെ ചിദംബരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
എനിക്ക് തോന്നുന്നത്, നിലവിലെ സാഹചര്യത്തിൽ മലയാളം സിനിമാ മേഖലയിൽ സ്ത്രീകൾ കൂടുതൽ സുരക്ഷിതരാണ് എന്നാണ്. ഹേമാ കമ്മിറ്റി റിപ്പോർട്ട് അഞ്ച് വർഷമെങ്കിലും മുമ്പുള്ള സംഭവങ്ങളെ ആസ്പദമാക്കിയിട്ടുള്ളതാണ്. എന്നാൽ തങ്ങളുടെ മേഖലയിലെ സ്ത്രീകൾ തുറന്നു പറഞ്ഞ് രംഗത്ത് വന്നതുപോലെ മറ്റാളും വന്നിട്ടില്ല.
ചിലപ്പോൾ അവരെ സ്വാധീനിക്കുന്ന എന്തെങ്കിലും ഘടകങ്ങൾ അവിടെ ഉണ്ടായിരുന്നേക്കാം. ഞങ്ങൾ ഒരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് നിസംശയം പറയാം. തമിഴിലേയ്ക്കും തെലുങ്കിവിലേയ്ക്കും മറ്റു സിനിമാ മേഖലയിലേയ്ക്കും എല്ലാം ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി. ഈ വേളയിൽ ഡബ്ല്യുസിയുടെ കാര്യം പറയാതിരിക്കാനാവില്ല.
ഹേമാ കമ്മറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരസ്യപ്പെടുത്താൻ കേരള സർക്കാരിനെ പ്രേരിപ്പിച്ച ഡബ്ല്യുസിസിയെക്കുറിച്ച് ഞാൻ അഭിമാനിക്കുകയാണ്. സിനിമാ മേഖലയിലുള്ള ചില പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവന്ന് സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കിയതിൽ ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്നും ചിദംബരം പറഞ്ഞു.
ഇപ്പോൾ ബോളിവുഡിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് ചിദംബരം. നിർമാതാക്കളായ ഫാന്റം പിക്ചേഴ്സിനൊപ്പമാണ് അരങ്ങേറ്റം. മഞ്ഞുമ്മൽ ബോയ്‌സ്’ എന്നും സ്പെഷ്യലായിരിക്കും. എൻ്റെ ആദ്യ ഹിന്ദി ഫീച്ചർ ഫിലിമിനായി ഫാൻ്റം സ്റ്റുഡിയോയുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.