മോഹൻലാലിനുണ്ടായതിൽ നിന്നും ആയിരക്കണക്കിനു മടങ്ങ് അ ധിക്ഷേപമാണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്, മത തീ വ്രവാദിയായി വരെ ചിത്രീകരിച്ചു; അപ്പോഴുള്ള അമ്മയുടെ മൗനം സംശയകരം; വൈറലായി പോസ്റ്റ്
മോഹൻലാലിനുണ്ടായതിൽ നിന്നും ആയിരക്കണക്കിനു മടങ്ങ് അ ധിക്ഷേപമാണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്, മത തീ വ്രവാദിയായി വരെ ചിത്രീകരിച്ചു; അപ്പോഴുള്ള അമ്മയുടെ മൗനം സംശയകരം; വൈറലായി പോസ്റ്റ്
മോഹൻലാലിനുണ്ടായതിൽ നിന്നും ആയിരക്കണക്കിനു മടങ്ങ് അ ധിക്ഷേപമാണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്, മത തീ വ്രവാദിയായി വരെ ചിത്രീകരിച്ചു; അപ്പോഴുള്ള അമ്മയുടെ മൗനം സംശയകരം; വൈറലായി പോസ്റ്റ്
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിനെ യൂട്യൂബ് വ്ലോഗർ അജു അലക്സ് എന്ന ചെകുത്താൻ അധിക്ഷേപിച്ച സംഭവത്തിൽ അജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ ജനറൽ സെക്രട്ടറി ആയ സിദ്ദിഖിന്റെ പരാതിയെ തുടർന്നായിരുന്നു നടപടി. എന്നാൽ ഇപ്പോഴിതാ മമ്മൂട്ടിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആ ക്രമണങ്ങളിൽ ‘അമ്മ’ സംഘടന നടപടി സ്വീകരിക്കുന്നില്ലെന്ന് പറയുകയാണ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ.
അരുണിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു;
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ A.M.M.A ഭാരവാഹികളോടുള്ള വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുവാനാന്ന് ഈ കുറിപ്പ് ഇവിടെ ചേർക്കുന്നത്. സംഘടനയുടെ ജനറൽ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് യൂട്യൂബർ ചെകുത്താൻ അജു അലക്സിതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അറസ്റ്റ് ചെയ്തു.
A.M.M.Aയുടെ പ്രസിഡൻ്റ് മോഹൻലാലിനെ അധിക്ഷേപിച്ചതിൻ്റെ പേരിലാണ് A.M.M.A നിയമ നടപടികൾ സ്വീകരിച്ചത്. ചെകുത്താൻ ഉപയോഗിച്ച വാക്കുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടു തന്നെ A.M.M.A യോട് ചോദിക്കട്ടെ, നിങ്ങളുടെ സംഘടനയുടെ സ്ഥാപക നേതൃത്വത്തിൻ്റെ ഭാഗമായിരുന്ന ഇന്നും സംഘടനയുടെ സജീവാംഗമായ മമ്മൂട്ടി എന്ന ലോകമറിയുന്ന നടൻ രണ്ടു മാസമായി സോഷ്യൽ മീഡിയയിൽ ക്രൂ രമായ അധിക്ഷേപത്തിന് ഇ രയായിക്കൊണ്ടിരിക്കുകയാണ്.
മതതീ വ്രവാദിയായി വരെ ആ കലാകാരനെ ചില തൽപ്പരകക്ഷികൾ സോഷ്യൽ മീഡിയയിൽ ചിത്രീകരിക്കുന്നു. മമ്മൂട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ, സിനിമയുടെ ഭാഗങ്ങൾ, ചിത്രങ്ങൾ എന്തു തന്നെ സോഷ്യൽ മീഡിയയിൽ വന്നാലും അതിനു താഴെ ബോധപൂർവ്വം തയ്യാറാക്കി ഒരു അജണ്ട നടപ്പിലാക്കും വിധമുള്ള കമൻ്റുകൾ കാണാം.
അത് ഇപ്പോഴും തുടരുന്നു…തൻ്റെ അഭിനയ പ്രതിഭ കൊണ്ട് മലയാളത്തെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച മമ്മൂട്ടിയെന്ന നടനു വേണ്ടി അദ്ദേഹം സജീവാംഗമായ ഏകസംഘടന ഇതുവരെ ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല എന്നത് സഗൗരവം ചിന്തിക്കേണ്ടതാണ്. യൂട്യൂബർ ചെകുത്താനിൽ നിന്നും മോഹൻലാലിനുണ്ടായതിൽ നിന്നും ആയിരക്കണക്കിനു മടങ്ങ് അ ധിക്ഷേപമാണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്.
മമ്മൂട്ടിയെ മതത്തിൻ്റെ പേരുവരെ പറഞ്ഞ് വ്യ ക്തിഹത്യ ചെയ്യുമ്പോൾ A.M.M.A പുലർത്തിയ മൗനം സംശയകരവും പ്രതിഷേധാർഹവുമാണ്. ഈ ഘട്ടത്തിൽ അത് ശക്തമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്തുന്നു.- എന്നായിരുന്നു അരുൺ കുറിച്ചത്.
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...