
Actor
പകർപ്പവകാശ ലംഘന കേസ്; പോലീസ് സ്റ്റേഷനിൽ ഹാജരായി രക്ഷിത് ഷെട്ടി
പകർപ്പവകാശ ലംഘന കേസ്; പോലീസ് സ്റ്റേഷനിൽ ഹാജരായി രക്ഷിത് ഷെട്ടി

നിരവധി ആരകാധകരുള്ള കന്നഡ താരമാണ് രക്ഷിത് ഷെട്ടി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ബാച്ചിലർ പാർട്ടി എന്ന സിനിമയുടെ പകർപ്പവകാശ ലംഘന കേസിൽ രക്ഷിത് ഷെട്ടി പോലീസ് സ്റ്റേഷനിൽ ഹാജരായി.
വെള്ളിയാഴ്ചയായിരുന്നു രക്ഷിത് ഷെട്ടി യശ്വന്ത്പൂർ പോലീസിന് മുന്നിൽ ഹാജരായത്. ആ ഗാനങ്ങളുടെ അവകാശമുള്ള ഓഡിയോ കമ്പനിയുടെ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് ഷെട്ടിയ്ക്കും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ പരംവ സ്റ്റുഡിയോയ്ക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എംആർടി മ്യൂസിക്കിലെ നവീൻ ജൂൺ 24ന് യശ്വന്ത്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടൻ പോലീസ് സ്റ്റേഷനില് ഹാജരായത്. അതേസമയം, താൻ ഓഡിയോ കമ്പനി പ്രതിനിധികളുമായി സംസാരിച്ചിരുന്നുവെന്നും അവർ ഒരു വൻ തുക ആവശ്യപ്പെട്ടെന്നും എന്നാൽ അതിന് താൻ സമ്മതിച്ചില്ലെന്നുമാണ് രക്ഷിത് മാധ്യമങ്ങളോട് പറഞ്ഞത്.
ഇതുസംബന്ധിച്ച്പിന്നീട് രണ്ടുതവണ ഇവരുമായി സംസാരിച്ചെങ്കിലും സിനിമ റിലീസ് ചെയ്തതിന് ശേഷം ചർച്ച ഫലവർത്തായില്ല. ഈ സംഭവങ്ങൾക്ക് മൂന്ന് മാസത്തിന് ശേഷമാണ് അവർ പരാതി നൽകിയത്. പാട്ടുകൾ ആറ് സെക്കൻഡ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നതിനാൽ ഇത് പകർപ്പവകാശ നിയമത്തിന്റെ ലംഘനമായി കണക്കാകാനാകില്ല.
സംവിധായകർക്കും നിർമ്മാതാക്കൾക്കും പകർപ്പവകാശ നിയമത്തെക്കുറിച്ച് വലിയ അറിവില്ലാ എന്ന് തോന്നുന്നു. ചില മ്യൂസിക് കമ്പനികൾ ഇത് മുതലെടുത്ത് സിനിമ റിലീസ് ചെയ്തതിന് ശേഷം കേസ് നൽകുന്നു. കേസ് കോടതിയിൽ നേരിടാൻ പരംവ സ്റ്റുഡിയോസ് തീരുമാനിച്ചിട്ടുണ്ടെന്നുമാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ റിഷഭ് ഷെട്ടി പറഞ്ഞത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ ആൻസൻ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വച്ച് നടന്ന ലളിതമായ ചടങ്ങ് പ്രകാരമായിരുന്നു വിവാഹം. അടുത്ത...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...
ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു....