Connect with us

രശ്മികയുമായി ഇപ്പോഴും ബന്ധമുണ്ട്, സിനിമാ ലോകത്ത് അവള്‍ക്ക് വലിയൊരു സ്വപ്നം ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് രക്ഷിത് ഷെട്ടി

Malayalam

രശ്മികയുമായി ഇപ്പോഴും ബന്ധമുണ്ട്, സിനിമാ ലോകത്ത് അവള്‍ക്ക് വലിയൊരു സ്വപ്നം ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് രക്ഷിത് ഷെട്ടി

രശ്മികയുമായി ഇപ്പോഴും ബന്ധമുണ്ട്, സിനിമാ ലോകത്ത് അവള്‍ക്ക് വലിയൊരു സ്വപ്നം ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് രക്ഷിത് ഷെട്ടി

നിരവധി ആരാധകരുള്ള കന്നഡ താരമാണ് രക്ഷിത് ഷെട്ടി. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘സപ്ത സാഗരദാച്ചേ എല്ലോ: സൈഡ് 1’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഈ വേളയില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. നടി രശ്മികയെ കുറിച്ചാണ് രക്ഷിത് ഷെട്ടി പറയുന്നത്. കന്നഡയിലെ സൂപ്പര്‍ ഹിറ്റ് ചിത്രം കിറിക് പാര്‍ട്ടിയില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും പ്രണയത്തിലാവുകയും ചെയ്തിരുന്നു.

2017ല്‍ രക്ഷിതും രശ്മികയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും 2018ല്‍ അതില്‍ നിന്നും അവര്‍ പിന്മാറുകയായിരുന്നു. രണ്ടുപേരും സിനിമകളില്‍ സജീവമാവുകയും ചെയ്തു. 2021 ല്‍ പുറത്തിറങ്ങിയ പൊഗരുവിലായിരുന്നു കന്നഡയില്‍ രശ്മിക അഭിനയിച്ച ഒടുവിലത്തെ ചിത്രം. കന്നഡ സിനിമയില്‍ രശ്മിക അഭിനയിക്കാത്തതിനെത്തുടര്‍ന്ന് അവര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നിര്‍മാതാക്കള്‍ തയ്യാറെടുക്കുന്നതിനിടെയാണ് രക്ഷിതിന്റെ പ്രതികരണം വന്നിരിക്കുന്നത്.

സിനിമാ ലോകത്തേക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുള്ള നടിയാണ് രശ്മികയെന്നാണ് രക്ഷിത് പ്രതികരിച്ചത്. രശ്മികയുമായി ഇപ്പോഴും നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. സിനിമാ ലോകത്ത് അവള്‍ക്ക് വലിയൊരു സ്വപ്നം ഉണ്ടായിരുന്നു. അതനുസരിച്ച് അവള്‍ ആ സ്വപ്നത്തിലേക്ക് നീങ്ങുകയാണ്. താന്‍ ഉദ്ദേശിച്ച ദൗത്യം നിറവേറ്റാനുള്ള ഇച്ഛാശക്തി അവള്‍ക്കുണ്ട്. അവളുടെ നേട്ടത്തിന് നമ്മള്‍ പിന്തുണയ്ക്കണമെന്നും രക്ഷിത് പറഞ്ഞു.

‘സപ്ത സാഗര്‍ദാച്ചേ എല്ലോ: സൈഡ് എ’ തെലുങ്ക് പതിപ്പ് ഈ മാസം 22 ന് പുറത്തിറങ്ങിയിരുന്നു. ചിത്രം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് പദ്ധതിയുണ്ട്. രണ്ടാം ഭാഗമായ ‘സപ്ത സാഗര്‍ദാച്ചേ എല്ലോ: സൈഡ് ബി’ ഒക്ടോബറില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. ‘റിച്ചാര്‍ഡ് ആന്റണി’, ‘പുണ്യകോടി’ എന്നീ ചിത്രങ്ങളാണ് രക്ഷിതിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

അതേസമയം, രശ്മികയും തന്റെ സിനിമാ തിരക്കുകളിലാണ്. രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ‘അനിമല്‍’ ആണ് രശ്മികയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അല്ലു അര്‍ജുന്റെ ‘പുഷ്പ: ദ റൂള്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നടിയിപ്പോള്‍. റെയിന്‍ബോ എന്ന ചിത്രവും രശ്മിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അടുത്തിടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

More in Malayalam

Trending

Recent

To Top