News
വിജയ്- ലോകേഷ് ചിത്രത്തില്‍ കന്നഡ താരം രക്ഷിത് ഷെട്ടിയും…; പുത്തന്‍ വിശേഷങ്ങളിങ്ങനെ
വിജയ്- ലോകേഷ് ചിത്രത്തില്‍ കന്നഡ താരം രക്ഷിത് ഷെട്ടിയും…; പുത്തന്‍ വിശേഷങ്ങളിങ്ങനെ
തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ കൈതി എത്തിയതോടെതന്നെ കോളിവുഡ് സിനിമാലോകം വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. തുടര്‍ ചിത്രങ്ങളായ മാസ്റ്ററും വിക്രവും ബ്ലോക്ക്ബസ്റ്ററുകള്‍ ആയതോടെ ആ പ്രതീക്ഷ പതിന്മടങ്ങായി വര്‍ധിച്ചു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച വിക്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ആണ് നായകന്‍.
മാസ്റ്ററിനു ശേഷം ഈ കോമ്പോ ഒന്നിക്കുന്ന ചിത്രം വിജയ്‌യുടെ കരിയറിലെ 67ാം ചിത്രവുമാണ്. ഇതിനകം വലിയ ഹൈപ്പ് നേടിയിട്ടുള്ള ചിത്രത്തിലെ ഒരു പുതിയ കാസ്റ്റിംഗ് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലൊക്കെ കഴിവ് തെളിയിച്ച കന്നഡ താരം രക്ഷിത് ഷെട്ടി വിജയ്‌ക്കൊപ്പം ലോകേഷ് ചിത്രത്തില്‍ ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളൂവെന്നും രക്ഷിത് ഇതുവരെ കരാറില്‍ ഒപ്പ് വച്ചിട്ടില്ലെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 777 ചാര്‍ലിയുടെ വന്‍ വിജയത്തോടെ രക്ഷിത് ഷെട്ടിയുടെ താരപരിവേഷം ഉയര്‍ന്നിട്ടുണ്ട്. വിജയ് ചിത്രത്തില്‍ അദ്ദേഹം എത്തിയാല്‍ കര്‍ണാടകത്തില്‍ മാത്രമല്ല അതിന്റെ ഗുണം ലഭിക്കുക.
അതേസമയം വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് ദളപതി 67. സഞ്ജയ് ദത്ത്, തൃഷ, ഗൌതം മേനോന്‍, മിഷ്‌കിന്‍, പ്രിയ ആനന്ദ് തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഇതിനകം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ നിലവിലെ ലൊക്കേഷന്‍ ചെന്നൈ ആണ്. വിജയ്!യും മിഷ്‌കിനും പങ്കെടുക്കുന്ന ഒരു സംഘട്ടന രംഗം ഏതാനും ദിവസം മുന്‍പാണ് ചിത്രീകരിച്ചത്. കശ്മീര്‍ ആണ് മറ്റൊരു പ്രധാന ലൊക്കേഷന്‍. ജനുവരി 22 ന് ചിത്രം സംബന്ധിച്ച പ്രധാന അപ്‌ഡേഷനുകള്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.
