
Movies
പുഷ്പ 2 വിന് രണ്ട് ക്ലൈമാക്സുകൾ, പുത്തൻ അപ്ഡേറ്റ് ഇങ്ങനെ!
പുഷ്പ 2 വിന് രണ്ട് ക്ലൈമാക്സുകൾ, പുത്തൻ അപ്ഡേറ്റ് ഇങ്ങനെ!

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് അല്ലു അർജുനും പുഷ്പയുടെ സംവിധായകനായ സുകുമാറുമായി പ്രശ്നങ്ങളാണെന്നും ചിത്രം പകുതി വഴിയ്ക്ക് മുടങ്ങിക്കിടക്കുകയാണെന്നുമായിരുന്നു പ്രചരിച്ചിരുന്നത്.
പിന്നാലെ ഇതെല്ലാം വ്യാജവാർത്തകളാണെന്ന് പറഞ്ഞ് അണിയറപ്രവർത്തകർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. അല്ലു ഇപ്പോൾ അവധിക്കാല ആഘോഷത്തിനായി വിദേശത്താണെന്നും അതിനാൽ മറ്റു താരങ്ങളുടെ രംഗങ്ങളുടെ ചിത്രീകരണമാണ് പുരോഗമിക്കുന്നതെന്നുമാണ് വിവരം.
ക്ലൈമാക്സ് ഫൈറ്റും ഡാൻസ് രംഗവും ഉൾപ്പെടുന്ന ഷെഡ്യൂളായിരിക്കും അല്ലുവിന്റേതെന്നും അല്ലു ഉടൻ തന്നെ സിനിമയിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മാത്രമല്ല, ചിത്രത്തിന് രണ്ട് വ്യത്യസ്ത ക്ലൈമാക്സുകൾ ഉള്ളതായുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ബൻവാർ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ഡിസംബർ ആറിനാണ് ചിത്രം റിലീസ് ചെയ്യുക.
നേരത്തെ ചിത്രത്തിൻറെ നിർമ്മാതാക്കൾ ആഗസ്റ്റ് 15 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് മാറ്റി ഡിസംബറിലായിരിക്കും റിലീസ് ചെയ്യുകയെന്നാണ് അറിച്ചിരിക്കുന്നത്. ഡിസംബർ 6 ന് ആയിരിക്കും പുഷ്പ 2വിൻറെ റിലീസ്. ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബർ 17 ന് ആയിരുന്നു റിലീസ് ചെയ്തത്.
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...