Connect with us

കന്താരയുടെ ആദ്യഭാ​ഗത്തേക്കാൾ വളരെ വലുതാണ് കാന്താര 2; ഉടൻ തിയേറ്ററുകളിലെത്തുമെന്ന് വിവരം

Movies

കന്താരയുടെ ആദ്യഭാ​ഗത്തേക്കാൾ വളരെ വലുതാണ് കാന്താര 2; ഉടൻ തിയേറ്ററുകളിലെത്തുമെന്ന് വിവരം

കന്താരയുടെ ആദ്യഭാ​ഗത്തേക്കാൾ വളരെ വലുതാണ് കാന്താര 2; ഉടൻ തിയേറ്ററുകളിലെത്തുമെന്ന് വിവരം

കന്നഡയിൽ നിന്നെത്തി അപ്രതീക്ഷിത വിജയം കൈവകരിച്ച ചിത്രമായിരുന്നു കാന്താര. പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ 395 കോടിയുടെ ബോക്സ് ഓഫീസ് വിജയം നേടാൻ ചിത്രത്തിനായി. കാന്താര കന്നഡ ഇൻഡസ്ട്രിയുടെ മുഖമാണ് മാറ്റിയത്. അതോടൊപ്പം തന്നെ ചിത്രത്തിന് ഒരു രണ്ടാം ഭാ​ഗമുണ്ടാകുമെന്നും ചിത്രത്തിലെ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടി പറഞ്ഞിരുന്നു.

അന്നുമുതൽ ചിത്രത്തിന്റെ പ്രീക്വൽ ആയ ‘കാന്താര ചാപ്റ്റർ 1’ നായി വലിയ പ്രതീക്ഷളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ കാന്താര 2 ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഔട്ഡോർ രംഗങ്ങൾ ഭൂരിഭാഗവും പൂർത്തിയാവുകയും ചെയ്തു. ഇൻഡോർ രംഗങ്ങളാണ് ഇനി അവശേഷിക്കുന്നത്.

അതിനാൽ ഉടൻ തന്നെ ചിത്രത്തിന്റെ ഷൂട്ടിം​ഗ് കഴിയുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രീകരണംം ബാക്കിയുണ്ടെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ച് കഴിഞ്ഞുവെന്നും വിവരമുണ്ട്. 2025 വേനൽക്കാലത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കളുടെ ലക്ഷ്യം.

കാന്താര 2, കന്താരയുടെ ആദ്യഭാ​ഗത്തേക്കാൾ വളരെ വലുതാണ്, കഥയിൽ പ്രീക്വലും പുരാണ ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിനായി ഋഷഭ് ഷെട്ടി 11 കിലോ തടി കുറച്ചുവെന്നുമാണ് ചിത്രത്തേട് അടുത്ത വൃത്തങ്ങൾ പറയുന്നത്. കാന്താരയ്‍ക്ക് മുന്നേ എന്തായിരുന്നുവെന്ന അന്വേഷണമായിരിക്കും ചിത്രത്തിൽ ഉണ്ടാകുക.

എഡി 400 പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം 150 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഗോവ ഐഎഫഎഫ്ഐയിൽ കാന്താര യിലെ അഭിനയത്തിന് റിഷഭ് ഷെട്ടിക്ക് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചിരുന്നു. കാന്താര എ ലെജൻഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴു ഭാഷകളിൽ ആണ് റിലീസ് ചെയ്യുന്നത്.

ചിത്രം കേരളത്തിലും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ എത്തിച്ചത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കാന്താരയുടെ വിതരണം നിർവഹിച്ചത്.

More in Movies

Trending