6 മാസം വേണ്ട; വിവാഹമോചനം വിധിച്ച് സുപ്രീംകോടതിയുടെ അത്യപൂര്‍വ വിധി
Published on

വീണ്ടുമൊരു അത്യപൂര്‍വ വിധിയുമായി സുപ്രീം കോടതി. ആറു മാസത്തെ ഇടവേള ഒഴിവാക്കി ദമ്പതികളെ പിരിയാന്‍ അനുവദിച്ച് സുപ്രീം കോടതി. ദമ്പതികളെ സുഹൃത്തുക്കളായി പിരിയാന്‍ അനുവദിച്ച് ആറ് മാസത്തെ ഇടവേള ഒഴിവാക്കിയാണ് സുപ്രീംകോടതിയുടെ അത്യപൂര്‍വ വിധി.
ജസ്റ്റിസുമാരായ കുര്യന് ജോസഫ്, എസ്.കെ. കൗള്‍ എന്നിവരുടെ ബഞ്ചാണ് അത്യപൂര്‍വ്വ വിധി പ്രഖ്യാപിച്ചത്. 2016ല്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന വിവാഹത്തില്‍ ഒരു മാസം ഒരുമിച്ചു താമസിച്ച ശേഷം ദമ്പതികള്‍ വേര്‍പിരിഞ്ഞു. പിന്നീട് ഭര്‍ത്താവ് ഡല്‍ഹിയിലും ഭാര്യ ഗുജറാത്തിലെ ആനന്ദിലും വിവാഹ മോചനക്കേസ് ഫയല്‍ ചെയ്തു.
എന്നാല്‍ പിന്നീടിത് സുപ്രീം കോടതിയുടെ പരിഗണനയ്ക്കെത്തിയിരുന്നു. ദമ്പതികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധിയെന്ന് ഉത്തരവില്‍ പറയുന്നു. വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനെപ്പറ്റി ഭാര്യയ്ക്കും ഭര്‍ത്താവിനും ഉറച്ച ബോധ്യമുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ് ഇരുവരും. കോടതിക്ക് പുറത്ത് ഇരുവരും ഒത്തുതീര്‍പ്പിലെത്തിയതായും കോടതിക്ക് മനസ്സിലായി. ഭര്‍ത്താവ് 12,50,000 രൂപയുടെ ഡ്രാഫ്റ്റ് ഭാര്യയ്ക്കു കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ്, ഭരണഘടനയുടെ 142ാം വകുപ്പിലെ പ്രത്യേകാധികാരം ഉപയോഗിച്ച് ദമ്പതികള്‍ക്ക് കോടതി ഉടന്‍ വിവാഹമോചനം അനുവദിച്ചത്.
Supreme Court verdict on divorce
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...