
featured
‘രാസലഹരി കലർന്ന പാനീയം നൽകി ബലാത്സംഗം ചെയ്തു; ഭീഷണിയുണ്ട്, ജാമ്യം അനുവദിക്കരുത്; ഒമർ ലുലുവിനെതിരെ നടി ഹൈക്കോടതിയിൽ
‘രാസലഹരി കലർന്ന പാനീയം നൽകി ബലാത്സംഗം ചെയ്തു; ഭീഷണിയുണ്ട്, ജാമ്യം അനുവദിക്കരുത്; ഒമർ ലുലുവിനെതിരെ നടി ഹൈക്കോടതിയിൽ

മലയാള സിനിമയിൽ എന്റർടൈനിംഗ് സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഒമർ ലുലു. എന്നാൽ താരത്തിനെതിരെ ബലാത്സംഗ കേസ് വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് സംവിധായകൻ. ഇപ്പോഴിതാ സംവിധായകനെതിരെ ഹൈക്കോടതിയിൽ എത്തിയിരിക്കുകയാണ് പരാതിക്കാരി.
അതേസമയം വിവാഹിതനാണെന്ന് മറച്ചുവച്ച് വിവാഹവാഗ്ദാനം നൽകിയും വരാനിരിക്കുന്ന സിനിമകളിൽ അവസരം വാഗ്ദാനം ചെയ്തുമായിരുന്നു പീഡനം എന്നാണ് പരാതിക്കാരി പറയുന്നത്. കേസ് ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ സംഭാഷണങ്ങൾ കോടതിയിൽ ഹാജരാക്കാൻ തയാറാകണമെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
ഒമർ ലുലു രാസലഹരി കലർന്ന പാനിയം നൽകി മയക്കി ബലാത്സംഗം ചെയ്തെന്നും കേസ് ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതിക്കാരി ഹൈക്കോടതിയിൽ ആരോപിച്ചു. ബലാത്സംഗ കേസിൽ ഒമർ ലുലു നൽകിയ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് നടി നൽകിയ ഉപഹർജിയിലാണ് ആരോപണം.
മാത്രമല്ല സ്വാധീന ശക്തിയുള്ള ആളായതിനാൽ ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു. ഇതോടെ പരാതിക്കാരിയേയും കക്ഷി ചേർത്ത ജസ്റ്റിസ് സിഎസ് ഡയസ് ഹർജി 22ന് പരിഗണിക്കാൻ മാറ്റി.
മിനിസ്ക്രീൻ പ്രേക്ഷകരുടെയും ബിഗ് സ്ക്രീൻ പ്രേക്ഷകരുടെയും പ്രിയ താരമാണ് ലക്ഷ്മിപ്രിയ. നിലവിൽ ബിഗ് സ്ക്രീനിൽ അത്ര സജീവമല്ലെങ്കിലും സ്റ്റാർ മാജിക്കിലൂടെ മിനി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...