തമിഴിൽ സജീവമാകാനൊരുങ്ങി പ്രിയ വാരിയർ !! ഫ്രീക്ക് പെണ്ണ് കൂടി ഹിറ്റായതോടെ പ്രിയയുടെ മാർക്കറ്റ് വീണ്ടും ഉയർന്നു….
മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലെ കുസൃതി നിറഞ്ഞ അഭിനയത്തിലൂടെ ഇന്ത്യയും കടന്ന് ആരാധകരെ സമ്പാദിച്ച പ്രിയ പ്രകാശ് വാര്യരുടെ അടുത്ത സിനിമയും മലയാളത്തിൽ തന്നെയെന്ന് സൂചന. പ്രിയ തമിഴിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അടുത്ത സിനിമ മലയാളത്തിൽ തന്നെയാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രിയയുമായി ചർച്ച നടത്തിയിട്ടുണ്ട് എന്നാൽ ഇതു സംബന്ധിച്ച് കരാറിൽ ഒന്നും തന്നെ പ്രിയ ഒപ്പു വച്ചിട്ടില്ല.
മാണിക്യ മലരായ പൂവിക്ക് ശേഷം ഇപ്പോഴിതാ ഫ്രീക്ക് പെണ്ണു കൂടി 10 മില്യണും കടന്ന് ഹിറ്റായതോടെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ഹിന്ദിയിൽ നിന്നുമൊക്കെ നിരവധി ഓഫറുകളാണ് പ്രിയയെ തേടി എത്തുന്നത്. എന്നാൽ താരം ഈ പ്രോജക്ടുകകളിൽ ഒന്നു പോലും ഇത് വരെ കമ്മിറ്റ് ചെയ്തിട്ടില്ല.
പ്രിയയുടെ ആദ്യ ചിത്രമായ ഒരു അഡാറ് ലൗ അടുത്ത് തന്നെ തീയറ്ററുകളിൽ എത്തിയേക്കും. ഒമർ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിലെ പ്രധാന അഭിനയതാക്കളെല്ലാം തന്നെ പുതുമുഖങ്ങളാണ്. ഇവരിൽ മിക്കവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയവരുമാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...