Connect with us

ആ വേഷം വേണമെന്ന് വിശാൽ ; പറ്റില്ല ,അത് സൂര്യക്കുള്ളതാണെന്നു സംവിധായകൻ !!

Malayalam Breaking News

ആ വേഷം വേണമെന്ന് വിശാൽ ; പറ്റില്ല ,അത് സൂര്യക്കുള്ളതാണെന്നു സംവിധായകൻ !!

ആ വേഷം വേണമെന്ന് വിശാൽ ; പറ്റില്ല ,അത് സൂര്യക്കുള്ളതാണെന്നു സംവിധായകൻ !!

ആ വേഷം വേണമെന്ന് വിശാൽ ; പറ്റില്ല ,അത് സൂര്യക്കുള്ളതാണെന്നു സംവിധായകൻ !!

വിശാൽ – കീർത്തി സുരേഷ് കൂട്ടുകെട്ടിൽ സണ്ടക്കോഴി 2 റിലീസിന് ഒരുങ്ങുകയാണ്. രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ ആക്ഷൻ ഹീറോ എന്ന അംഗീകാരം നേടിയ നടനാണ് വിശാൽ. ഒന്നാം ഭാഗമായ സണ്ടക്കോഴിയാണ് വിശാലിന്റെ ആ ഹിറ്റ് ചിത്രം. മീര ജാസ്മിനാണ് ചിത്രത്തിൽ വിശാലിന് നായികയായി എത്തിയത്. ആ ചിത്രം വിശാൽ ചോദിച്ച്‌ വാങ്ങിയതാണ്.

ലിംഗുസാമിയും വിശാലും അന്ന് അടുത്ത സുഹൃത്തുക്കളാണ്. വിശാലാകട്ടെ സിനിമാരംഗത്ത് പച്ചപിടിച്ചിട്ടുമില്ല. വിശാലിന്റെ ആദ്യ ചിത്രമായ ‘ചെല്ലമെ’യുടെ ഷൂട്ടിങ് പോലും പൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല. ലിംഗുസാമിയുടെ പക്കല്‍ നല്ലൊരു ആക്ഷന്‍ കഥയുണ്ടെന്നറിഞ്ഞ വിശാല്‍ സമീപിച്ച് തന്നെ നായകനാക്കി ആ സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മാത്രമല്ല, തന്റെ പിതാവ് ജി.കെ റെഡ്ഢിയെ കൊണ്ട് നിർമിക്കാമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍ ലിംഗുസാമിയാകട്ടെ ആ കഥ നടന്‍ സൂര്യയ്ക്ക് വേണ്ടി തയ്യാറാക്കി വെച്ചിരിക്കയാണെന്നും അത് കൊണ്ട് വിശാലിനെ നായകനാക്കാൻ സാധ്യമല്ലെന്നും അറിയിച്ചു. ഒടുവില്‍ വിശാലിന്റെ നിരന്തര സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു ലിംഗുസാമി.

സൂര്യയോട് വിവരം ധരിപ്പിച്ച് ലിംഗുസാമി പിന്നീട് നമുക്ക് ഒന്നിക്കാം എന്ന് പറഞ്ഞു. സൂര്യയുടെ സ്ഥാനത്ത് വിശാല്‍ നായകനാവുകയും സിനിമ സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു.

രണ്ടാം ഭാഗത്തിലെ കാതലായ മാറ്റം നായികാ സ്ഥാനത്ത് മീരാജാസ്മിനു പകരം കീര്‍ത്തി സുരേഷ് ആണ് എന്നതാണ്. തമിഴിലെയും തെലുഗിലെയും ഭാഗ്യതാരമാണ് കീര്‍ത്തി. തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും സണ്ടക്കോഴി 2 എന്ന് വിശാല്‍ ആത്മവിശ്വാസത്തോടെ പറയുന്നു. രാജ് കിരണ്‍, നന്ദ പെരിയസാമി, ഹരിഷ് പേരടി, അപ്പാനി ശരത്, ഗഞ്ചാക്കറുപ്പ്, മാരിമുത്ത്, രവി മരിയ, ജോ മല്ലൂരി, തെന്നവന്‍, കബാലി വിശ്വനാഥ് എന്നിങ്ങനെ ഒട്ടനവധി അഭിനേതാക്കള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശക്തിവേലാണ് സണ്ടക്കോഴി 2 ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്.

stories behind sandakozhi first part

More in Malayalam Breaking News

Trending

Recent

To Top