
Actress
ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്!
ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്!

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സേഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടിയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റുവെന്ന വിവരമാണ് പുറത്തെത്തുന്നത്. നടി തന്നെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നതും. ദ ബ്ലഫ് എന്ന ചിത്രത്തിലെ സംഘട്ടനരംഗത്തിനിടെയാണ് സംഭവം.
കഴുത്തിനാണ് താരത്തിന് പരിക്കേറ്റത്. മുറിവിന്റെ ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. ‘ജോലിക്കിടയിലെ അപകടങ്ങള്‍’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ഫ്രാങ്ക് ഇ ഫഌവഴ്സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദ ബ്ലഫ്.
പത്തൊന്‍പതാം നൂറ്റാണ്ടിലെ കരീബിയന്‍ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ചിത്രത്തില്‍ ഒരു കടല്‍ കൊള്ളക്കാരിയുടെ വേഷത്തിലാണ് പ്രിയങ്ക എത്തുക. റൂസ്സോ ബ്രദേഴ്സിന്റെ ബാനര്‍ എജിബിഒ സ്റ്റുഡിയോസും ആമസോണ്‍ എംജിഎം സ്റ്റുഡിയോയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ദ ബ്ലഫിന് പുറമേ ഹെഡ് ഓഫ് സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിലും പ്രിയങ്കാ ചോപ്ര വേഷമിടുന്നുണ്ട്. സൂപ്പര്‍ താരങ്ങളായ ഇദ്രിസ് എല്‍ബ, ജോണ്‍ സിന എന്നിവരാണ് ഹെഡ് ഓഫ് സ്റ്റേറ്റിലെ മുഖ്യവേഷങ്ങളില്‍.
സിനിമാ തിരക്കുകള്‍ക്കിടയിലും കുടുംബത്തിന് പ്രിയങ്ക ഏറെ പ്രാധ്യാനം കൊടുക്കാറുണ്ട്. മകള്‍ മാള്ട്ടിയുമായും സമയം ചെലവഴിക്കാന്‍ നടി ശ്രദ്ധിക്കാറുണ്ട്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് പ്രിയങ്കയ്ക്കും നിക്കിനും പെണ്‍കുഞ്ഞ് പിറന്നത്. മാള്‍ട്ടി മേരി ചോപ്രാ ജൊനാസ് എന്നാണ് താരദമ്പതികള്‍ മകള്‍ക്ക് നല്കിയ പേര്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അര്‍ഥം.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
കഴിഞ്ഞ ദിവസമായിരുന്നു സിനിമയില്‍ ലഹരി ഉപയോഗമുണ്ടെന്നും അത് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും നടി വിൻസി അലോഷ്യസ് തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ നടിയ്ക്ക്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി വിൻസി. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടി. ഇപ്പോഴിതാ ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്താറുള്ള ഒരു നടന്...