
Malayalam
‘ഞാൻ കീഴടങ്ങുന്നു, അഹംഭാവത്തിൽ നിന്ന് മോചനം’; തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് രചന നാരായണൻ കുട്ടി
‘ഞാൻ കീഴടങ്ങുന്നു, അഹംഭാവത്തിൽ നിന്ന് മോചനം’; തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് രചന നാരായണൻ കുട്ടി

മലയാളികളുടെ പ്രിയ നായികയാണ് നടി രചന നാരായണൻകുട്ടി. സിനിമയിലും, സമൂഹ മാധ്യമങ്ങളിലും സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം വളരെ പെട്ടന്നാണ് ചർച്ചയാകാറുള്ളത്. ഇപ്പോഴിതാ വൈറലാകുന്നത് നടിയുടെ പുതിയ ഫോട്ടോയാണ്.
കഴിഞ്ഞ ദിവസം തിരുപ്പതിയിൽ വെങ്കിടാചലപതി ക്ഷേത്രം സന്ദർശിച്ച വിശേഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ തല മുണ്ഡനം ചെയ്ത ഫോട്ടോയാണ് രചന ആരാധകർക്കായി ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്.
അഹംഭാവമെല്ലാം ഉപേക്ഷിച്ച് ഭഗവാന് മുന്നിൽ കീഴടങ്ങുന്നു എന്ന ക്യാപ്ഷനൊപ്പമാണ് രചന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ”ഗോവിന്ദ, ഗോവിന്ദ. ഞാൻ കീഴടങ്ങുന്നു. അഹംഭാവത്തിൽ നിന്ന് മോചനം നേടുന്നു”. ഭഗവാന് മുന്നിൽ തമോഗുണങ്ങളെ ഇല്ലാതാക്കുന്ന മഹത്തായ കർമ്മം- രചന കുറിച്ചു.
നിരവധി പേരാണ് രചനയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. മലയാളത്തിലെ താരങ്ങളടക്കം രംഗത്ത് എത്തിയിട്ടുണ്ട്. സോന നായർ, സുരഭി ലക്ഷ്മി, മാളവിക മേനോൻ, മഞ്ജു പിള്ള, ശ്വേത മേനോൻ തുടങ്ങി നിരവധി പേരാണ് രചനയുടെ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...