
Malayalam
നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം; ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം
നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം; ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം

യുവനടിയെ ബ ലാത്സംഗം ചെയ്തെന്ന കേസില്‍ സംവിധായകന് ഒമര്‍ ലുലുവിന് ഹൈക്കോടതിയുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം. അറസ്റ്റ് ഉണ്ടായാല്‍ 50,000 രൂപയുടെ രണ്ട് ആള് ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് എ നസറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമര്‍ ലുലു ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി വിശദമായ വാദത്തിനായി ജൂണ്‍ 6 ലേക്ക് മാറ്റി.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബ ലാല്‍സംഗം ചെയ്തുവെന്ന യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകന് ഒമര്‍ ലുലുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.
കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. നെടുമ്പാശ്ശേരിയിലെ രണ്ട് ഹോട്ടലുകളി വെച്ച് പീ ഡിപ്പിച്ചതായി പരാതിയില്‍ പറയുന്നുണ്ട്. ഒമര്‍ ലുലുവിന്റെ മുന്‍ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു.
അതേസമയം നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ഒമര്‍ ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതിയുമായി വിവിധ സ്ഥലങ്ങളില്‍ യാത്ര നടത്തിയിട്ടുണ്ട്. എന്നാല്‍ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതെന്നുമാണ് ഒമര്‍ ലലു പറഞ്ഞത്.
ആറ് മാസമായി യുവതിയുമായി തനിക്ക് ബന്ധമില്ല. പുതിയ സിനിമ തുടങ്ങാന്‍ ഇരിക്കേയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിക്കാരിക്ക് പിന്നില്‍ ബ്ലാക്മെയിലിംഗ് സംഘം ഉണ്ടോ എന്ന സംശയമുണ്ടെന്നും സംവിധായകന് പറയുന്നു.
ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഒമര്‍ ലുലു സംവിധായകനായി അരങ്ങേറുന്നത്. ചങ്ക്സ് ആയിരുന്നു ഒമറിന്റെ രണ്ടാമത്തെ ചിത്രം. ഒരു അഡാറ് ലൗ എന്ന ഒമര്‍ ലുലുവിന്റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒമറിന്റെ നല്ല സമയം എന്ന ചിത്രം നേരത്തേ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
സിനിമയിലൂടെ എം ഡി എം എയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് കോഴിക്കോട് എക്സൈസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് റിലീസ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം തിയേറ്ററുകളില്‍ നിന്നും സിനിമ പിന്‍വലിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലും ഒമര്‍ ലുലു മത്സരാര്‍ത്ഥിയായിട്ടുണ്ട്.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....