ജിന്റോ പുറത്തേയ്ക്ക്..? ബിഗ് ബോസ് വീട്ടിൽ നാടകീയ രംഗങ്ങൾ…..
By
ബിഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതിനോടകം തന്നെ 80 ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി ഇരുപത് ദിവസങ്ങൾ മാത്രമാണ് ഫൈനലിന് ഉള്ളത്. ഗ്രാന്റ് ഫിനാലയ്ക്ക് ഇനി മൂന്ന് ആഴ്ചകൾ മാത്രം. മത്സരാർത്ഥികൾ എല്ലാം വാശിയേറിയ പോരാട്ടത്തിലാണ്.
സോഷ്യൽ മീഡിയയിലെങ്ങും ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിശേഷങ്ങളാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആരാകും ഇത്തവണ കപ്പുയർത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ആരൊക്കെ ഫൈനൽ ഫൈവിലെത്തും, ആരാവും ഈ സീസണിന്റെ വിജയി എന്നൊക്കെ അറിയാനാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ഇപ്പോഴിതാ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മുഖമുദ്ര എന്നുപറയുന്ന ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കിനിടയിൽ കയ്യാങ്കളി നടന്നിരിക്കുകയാണ്. ഇഹുമായി ബന്ധപ്പെട്ട പ്രോമോയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. പ്രൊമോയിൽ ജിന്റോയും അഭിഷേകും തമ്മിൽ കയ്യാങ്കളി നടന്നതായിട്ടാണ് കാണാൻ കഴിയുന്നത്.
എന്നാൽ ആരെയാണ് കയ്യേറ്റം ചെയ്തന്നെന്ന് തുടങ്ങിയ വിവരങ്ങൾ പ്രൊമോയിൽ വ്യക്തമല്ല. അഭിഷേകും ജിന്റോയും തമ്മിൽ ബലപ്രേയാഗങ്ങൾ നടക്കുന്നതും, രണ്ടുപേരും വീഴുന്നതും പ്രൊമോയിലൂടെ കാണിക്കുന്നുണ്ട്. അഭിഷേക് ബോർഡിന്റെ പുറത്തുകൂടി അഭിഷേക് വീഴുകയും, അതിനു മുന്നിലായി ജിന്റോ വീഴുന്നതും കാണാം.
എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്നോ, ഇത് കഴിഞ്ഞ് എന്ത് സംഭവിച്ചെന്നോ വ്യക്തമല്ല. ഇതിനു പിന്നാലെ എല്ലാവരും വന്ന പിടിച്ച എഴുനേൽപ്പിക്കുന്നതും, ബിഗ് ബോസ് നിർത്തുക എന്ന് അനൗൺസ് ചെയ്യുന്നതും പ്രൊമോയിലൂടെ കാണാം. ബാക്കി എന്ത് സംഭവിച്ചു എന്നത് വ്യക്തമല്ല.
