
Bollywood
ഇന്ത്യന്‍ പൗരത്വം ലഭിച്ചതിനു ശേഷം ആദ്യമായി വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍
ഇന്ത്യന്‍ പൗരത്വം ലഭിച്ചതിനു ശേഷം ആദ്യമായി വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍
Published on

ഇന്ത്യന്‍ പൗരത്വം ലഭിച്ചതിനു ശേഷം ആദ്യമായി തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ച് ബോളിവുഡ് നടന് അക്ഷയ് കുമാര്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ടത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. മുംബൈയിലെ പോളിങ് ബൂത്തില്‍ രാവിലെ ഏഴ് മണിയോടെ എത്തിയ താരം ക്യൂ നിന്നാണ് വോട്ട് ചെയ്തത്.
ഇന്ത്യ വികസിതവും ശക്തവുമാകണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അത് മനസില്‍ വച്ചാണ് താന്‍ വോട്ട് രേഖപ്പെടുത്തിയതെന്നും താരം പറഞ്ഞു. നല്ലതിനുവേണ്ടിയാവണം വോട്ട് ചെയ്യേണ്ടതെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു. 2023 ഓഗസ്റ്റിലാണ് അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത്.
1990കളില്‍ തന്റെ 14 സിനിമകള്‍ ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതോടെയാണ് അക്ഷയ് കനേഡിയന്‍ പൗരത്വം സ്വീകരിക്കുന്നത്.
എന്നാല്‍ പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ താരത്തിന്റെ കരിയറില്‍ വലിയ വിജയങ്ങളുണ്ടാകുകയും ബോളിവുഡിലെ സൂപ്പര്‍താരമായി മാറുകയുമായിരുന്നു. 2019ല്‍ താരം കനേഡിയന്‍ സിറ്റിസന്‍ഷിപ്പ് ഉപേക്ഷിച്ചെങ്കിലും കോവിഡിനെ തുടര്‍ന്ന് ഇത് നീണ്ടുപോവുകയായിരുന്നു.
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...