കഴിഞ്ഞ ദിവസമാണ് ഗായിക സൈന്ധവിയുമായി വേര്‍പിരിയുന്നു എന്ന് സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സൈന്ധവിയും ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പിന്നാലെ പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ ആണ് ഉയര്‍ന്ന് വന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ച് ജിവി പ്രകാശ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
‘സംഭവങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ രണ്ട് വ്യക്തികളുടെ മനസ് വേദനിപ്പിക്കുന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് അങ്ങേയറ്റം ഖേദകരമായ കാര്യമാണ്. സെലിബ്രിറ്റി ആണെന്ന് കരുതി മറ്റുള്ളവരുടെ ജീവിതത്തില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല.
ആളുകള്‍ ഇത്രയധികം അധഃപതിച്ചോ? നിങ്ങളുടെ കമന്റുകള്‍ രണ്ട് വ്യക്തികളുടെ മനസിനെ ബാധിക്കുമെന്ന് ചിന്തിക്കാത്തതെന്താ? എല്ലാവരുടെയും വികാരങ്ങളെ മാനിക്കുക.’ ജിവി പ്രകാശ് പറഞ്ഞു.
‘നീണ്ട ആലോചനകള്‍ക്കൊടുവില്‍, സൈന്ധവിയും ഞാനും ചേര്‍ന്ന് 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പരസ്പര ബഹുമാനത്തെ മാനിച്ച്, ഞങ്ങളുടെ മനസമാധാനവും മുന്നോട്ടുള്ള ജീവിതവും ലക്ഷ്യമാക്കിയുള്ള തീരുമാനമാണ് ഇത്. ഈ അവസരത്തില്‍ ഞങ്ങളുടെ സ്വകാര്യത മാനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് മാദ്ധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ഞങ്ങള്‍ ഒരുമിച്ചെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഈ വേര്‍പിരിയല്‍. പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമാണ്.’ ജിവി പ്രകാശ് കുറിച്ചു. ഇതേ കുറിപ്പ് തന്നെ സൈന്ധവിയും പങ്കുവച്ചിരുന്നു.
സ്കൂള്‍ കാലഘട്ടം മുതല്‍ ജിവി പ്രകാശും സൈന്ധവിയും പ്രണയത്തിലായിരുന്നു. 2013 ലാണ് ഇരുവരും വിവാഹിതരായത്. 2020 ലാണ് ഇരുവരുടെയും മകള്‍ അന്‍വി ജനിച്ചത്. ജിവി പ്രകാശ് ഈണം നല്കിയ നിരവധി ഗാനങ്ങള്‍ സൈന്ധവി ആലപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ച് ഗാനങ്ങള്‍ ആലപിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ പങ്കുവച്ചിരുന്നു. ഇവയെല്ലാം ആരാധകര്‍ക്ക് പ്രിയപ്പെട്ടവയായിരുന്നു.
പ്രശസ്ത തമിഴ് സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു. 47 വയസായിരുന്നു പ്രായം. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചതെന്നാണ് വിവരം. മധുരയിൽ നിന്ന് ചെന്നൈയിലേയ്ക്കുള്ള...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....