Connect with us

‘കൂലി’യ്ക്ക് മുന്നേ ശബരിമല ക്ഷേത്ര ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

Tamil

‘കൂലി’യ്ക്ക് മുന്നേ ശബരിമല ക്ഷേത്ര ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

‘കൂലി’യ്ക്ക് മുന്നേ ശബരിമല ക്ഷേത്ര ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് കൂലി. ചിത്രത്തിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നായിരുന്നു വൈറലായി മാറിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി ലോകേഷ് ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ്. ലോകേഷിനൊപ്പം എഴുത്തുകാരനും നിര്‍മ്മാതാവുമായ രത്‌നകുമാറും ലിയോയുടെ സഹഎഴുത്തുകാരനും ഉണ്ടായിരുന്നു.

ലോകേഷിനൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രം രത്‌നകുമാറാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ജൂണില്‍ ചെന്നൈയില്‍ വച്ച് കൂലിയുടെ ഷൂട്ടിങ് തുടങ്ങുമെന്നാണ് വിവരം. രജിനികാന്തിന്റെ 171ാമത്തെ ചിത്രം കൂടിയാണ് കൂലി. സണ്‍പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു കള്ളക്കടത്തുകാരനായാണ് രജിനിയെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കുന്നത്.

പീരിയോഡിക് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന കൂലി ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമല്ലെന്നാണ് വിവരം. 2025 ല്‍ ചിത്രം റിലീസിനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.

വിജയ് നായകനായെത്തിയ ലിയോയാണ് ലോകേഷിന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. കൂലിക്ക് ശേഷം കൈതി 2 ന് വേണ്ടി കാര്‍ത്തിയുമായി കൈകോര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ ശ്രുതി ഹാസനൊപ്പം ഇനിമേല്‍ എന്ന സംഗീത ആല്‍ബത്തിലും ലോകേഷ് അഭിനയിച്ചിരുന്നു.

ലോകേഷിന്റെ അഭിനയരംഗത്തേക്കുള്ള ചുവടുവയ്പ്പിനും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. 14 വര്‍ഷത്തിന് ശേഷം വിജയിയെയും തൃഷയേയും പ്രധാന വേഷത്തില്‍ അവതരിപ്പിച്ച ലിയോ ബോക്‌സോഫീസില്‍ മികച്ച പ്രതികരണമാണ് നേടിയത്. ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ലാല്‍ സലാം ആണ് രജിനിയുടേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

More in Tamil

Trending