Connect with us

തമിഴ് സിനിമയ്ക്ക് ഇത് മികച്ച ദിവസം, അഭിമാനിക്കുന്നു!; സൂര്യയെയും ജിവി പ്രകാശ് കുമാറിനെയും അഭിനന്ദിച്ച് ധനുഷ്

Uncategorized

തമിഴ് സിനിമയ്ക്ക് ഇത് മികച്ച ദിവസം, അഭിമാനിക്കുന്നു!; സൂര്യയെയും ജിവി പ്രകാശ് കുമാറിനെയും അഭിനന്ദിച്ച് ധനുഷ്

തമിഴ് സിനിമയ്ക്ക് ഇത് മികച്ച ദിവസം, അഭിമാനിക്കുന്നു!; സൂര്യയെയും ജിവി പ്രകാശ് കുമാറിനെയും അഭിനന്ദിച്ച് ധനുഷ്

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് നടന്‍ ധനുഷ്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സൂര്യയെയും പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് ലഭിച്ച ജിവി പ്രകാശ് കുമാറിനെയും പ്രത്യേകം അഭിനന്ദിക്കുന്നതായും ധനുഷ് പറഞ്ഞു. സൂരറൈ പൊട്ര് എന്ന സിനിമയിലൂടെയാണ് സൂര്യയും ജിവി പ്രകാശ് കുമാറും അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ് സിനിമയ്ക്ക് ഇത് മികച്ച ദിവസമാണെന്നും അഭിമാനിക്കുന്നുവെന്നും ധനുഷ് ട്വിറ്ററില്‍ കുറിച്ചു.

‘സൂരരൈ പോട്രി’ലെ അഭിനയത്തിന് അപര്‍ണ ബാലമുരളി മികച്ച നടിയായി. ‘അയ്യപ്പനും കോശി’യിലൂടെയും നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി. ‘അയ്യപ്പനും കോശി’ക്കും മൊത്തം നാല് അവാര്‍ഡുകളാണ് ലഭിച്ചത്. മികച്ച പിന്നണി ഗായികയായ നഞ്ചിയമ്മയ്ക്കു പുറമേ മികച്ച സംവിധായകനായി സച്ചിയും മികച്ച സഹനടനായി ബിജു മേനോനും മികച്ച സംഘട്ടന സംവിധായകനായി മാഫിയ ശശിയും ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച എഡിറ്ററായി ശ്രീകര്‍ പ്രസാദ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള സിനിമ ‘തിങ്കളാഴ്!ച നിശ്ചയം’ ആണ്. സെന്ന ഹെഗ്‌ഡെയാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാള ചലച്ചിത്രം ‘വാങ്കി’ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു. കാവ്യ പ്രകാശ് ആണ് സംവിധായിക.

‘ശബ്ദിക്കുന്ന കലപ്പ’യുടെ ഛായാഗ്രാഹണത്തിന് കഥേതര വിഭാഗത്തില്‍ നിഖില്‍ എസ് പ്രവീണിനും പുരസ്‌കാരം ലഭിച്ചു. അനൂപ് രാമകൃഷ്ണന്‍ എഴുതിയ ‘എംടി: അനുഭവങ്ങളുടെ പുസ്തകം’ മികച്ച പുസ്തകമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദ്യാഭ്യാസ ചിത്രം ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്‌സ്’ (നന്ദന്‍). മികച്ച വിവരണം ശോഭ തരൂര്‍ ശ്രീനിവാസന്‍. വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ എന്നിവര്‍ക്കാണ് ശബ്!ദമിശ്രണത്തിനുള്ള(മാലിക്) അവാര്‍ഡ് ലഭിച്ചത്. ‘സൂരറൈ പോട്രി’നാണ് മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് ലഭിച്ചത്. ശാലിനി ഉഷ നായരും സുധാ കൊങ്കരയുമായിരുന്നു തിരക്കഥാകൃത്തുക്കള്‍.

More in Uncategorized

Trending

Recent

To Top