ജി.വി. പ്രകാശും ഐശ്വര്യാ രാജേഷും അഭിനയിച്ച ഡിയർ ഇനി ഒടിടിയിൽ!!
By
ജി.വി. പ്രകാശും ഐശ്വര്യാ രാജേഷും അഭിനയിച്ച ഫാമിലി എന്റെർറ്റൈനർ ചിത്രമാണ് ഡിയർ.മികച്ച പ്രതികരണമാണ് ഡിയറിന് ലഭിക്കുന്നത്. പ്രകാശ് കുമാര്‍ നായകനായ ഡിയറിന്റെ ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണെന്നതാണ് റിപ്പോര്‍ട്ട്.
ആനന്ദ് രവിചന്ദ്രൻ കഥയും സംവിധാനവും നിർവഹിച്ച ഈ ഫാമിലി ഡ്രാമ സവിശേഷവും രസകരവുമായ ആശയമാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഭാര്യയുടെ കൂർക്കംവലി പ്രശ്‌നം ദമ്പതികളുടെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.
തമിഴിൽ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനും തെലുഗിൽ അക്കിനേനി നാഗ ചൈതന്യയും വോയ്‌സ് ഓവർ ചെയ്ത ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിംഗിൽ ഒന്നാമതായിരുന്നു. കുടുംബപ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട ഒന്നായിരിക്കും ഡിയറെന്ന് ചിത്രം കണ്ടവര്‍ എഴുന്നു. ജി വി പ്രകാശ് കുമാര്‍ ചിത്രത്തിന് മുഖത്ത് ചിരി വിടര്‍ത്താൻ സാധിക്കും .
സ്വാഭാവികമായ പ്രകടനമാണ് ഡിയര്‍ എന്ന ചിത്രത്തില്‍ പ്രകാശ് കുമാറിന്റത് എന്നുമാണ് അഭിപ്രായങ്ങള്‍. മികച്ച പ്രകടനത്താല്‍ വിസ്‍മയിപ്പിക്കുകയാണ് ഡിയര്‍ സിനിമയിലും ഐശ്വ്യര്യ രാജേഷ് എന്നാണ് അഭിപ്രായങ്ങള്‍. നട്ട്‌മെഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുരനേനി, അഭിഷേക് റമിസെട്ടി, ജി പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ഡിയറിന്റെ നിർമ്മാണം നിർവഹിച്ചത്. ജിവി പ്രകാശ് കുമാർ സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങൾ ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്.
മലയാളത്തിൽ നട്ട്മഗ് പ്രൊഡക്ഷൻസ് അമലാ പോളിനെ നായികയാക്കി ഒരുക്കിയ ടീച്ചർ എന്ന ചിത്രത്തിന് ശേഷം നിർമ്മിച്ച ചിത്രമാണ് ഡിയർ. ജി വി പ്രകാശ് കുമാര്‍ ചിത്രമായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമി ആണ്.
സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ ഗായത്രിയാണ് നായികയായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണം കലൈമകൻ മുബാറക്കാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഇടിമുഴക്കം സിനിമയുടെ ഛായാഗ്രാഹണം തേനി. എൻ ആര്‍ രഘുനന്ദനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
