
Actress
1965 മണിക്കൂര്‍ കൊണ്ട് 163 കരകൗശല വിദഗ്ധര്‍ നിര്‍മിച്ച 23 അടി നീളമുള്ള സാരി; മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്
1965 മണിക്കൂര്‍ കൊണ്ട് 163 കരകൗശല വിദഗ്ധര്‍ നിര്‍മിച്ച 23 അടി നീളമുള്ള സാരി; മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മേളകളിലൊന്നാണ് മെറ്റ് ഗാല. റെഡ് കാര്‍പെറ്റില്‍ ഓരോ തവണയും വ്യത്യസ്ത ഔട്ട്ഫിറ്റില്‍ താരങ്ങള്‍ എത്തി ഞെട്ടിക്കാറുണ്ട്. ഇത്തവണ മെറ്റ് ഗാലയുടെ റെഡ്കാര്‍പെറ്റില്‍ ബോളിവുഡ് താരം ആലിയ ഭട്ട് എത്തിയത് സാരിയിലാണ്.
ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരിയില്‍ മെറ്റ് ഗാലയില്‍ തിളങ്ങി നില്‍ക്കുകയാണ് ആലിയ ഭട്ട്. സില്‍ക്ക് ഫ്ലോസ്, ഗ്ലാസ് ബീഡിങ്ങുകള്‍, വിലയേറിയ രത്നക്കല്ലുകള്‍ എന്നിവ ഉപയോഗിച്ച് പൂക്കളുടെ ഡിസൈനില്‍ എംബ്രോയിഡറി വര്‍ക്കുകള്‍ സാരിയില്‍ ചെയ്തിട്ടുണ്ട്.
രത്നക്കല്ലുകളുള്ള കമ്മലുകളാണ് ആലിയ അണിഞ്ഞത്. നെറ്റിചുട്ടിയും ഒന്നിലധികം മോതിരങ്ങളും താരം അണിഞ്ഞിരുന്നു. മെസി ബണ്‍ ഹെയര്‍സ്റ്റൈലായിരുന്നു ആലിയ തെരഞ്ഞെടുത്തത്.
23 അടി നീളമുള്ള സാരി നിര്‍മ്മിക്കാന്‍ 163 കരകൗശല വിദഗ്ധര്‍ 1965 മണിക്കൂര്‍ എടുത്തുവെന്ന് ആലിയ വെളിപ്പെടുത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും മേയ് മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് മെറ്റ് ഗാല സംഘടിപ്പിക്കുന്നത്.
ഫാന്‍ രംഗത്തെ സിനിമാ മേഖലയിലെയും പ്രശസ്തര്‍ മെറ്റ് ഗാലയില്‍ എത്താറുണ്ട്. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...