Connect with us

അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലൊരു മകളെ തരണം; ജീജ സുരേന്ദ്രന്‍

Actress

അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലൊരു മകളെ തരണം; ജീജ സുരേന്ദ്രന്‍

അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലൊരു മകളെ തരണം; ജീജ സുരേന്ദ്രന്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യര്‍. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമാണ്. മഞ്ജു തിരികെ വരണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള റീഎന്‍ട്രി. ലേഡി സൂപ്പര്‍സ്റ്റാറായി ആരാധകര്‍ വാഴ്ത്തുന്ന മഞ്ജു ഓണ്‍സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏവര്‍ക്കും പ്രിയങ്കരിയാണ്.

ഇന്ന് മലയാളത്തിന് പുറമെ തമിഴകത്തും മഞ്ജുവിന് തിരക്കേറുകയാണ്. മഞ്ജു വാര്യരുടെ കടുത്ത ആരാധികയാണ് നടി ജീജ സുരേന്ദ്രന്‍. മഞ്ജുവിനെക്കുറിച്ച് ജീജ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മഞ്ജുവിനെ പ്രശംസിച്ച് മുമ്പൊരിക്കല്‍ സംസാരിച്ച ശേഷം എല്ലാവരും തന്നോട് ഇക്കാര്യം പറയാറുണ്ടെന്ന് ജീജ പറയുന്നു. മഞ്ജു എന്ന് പറയുമ്പോള്‍ എനിക്ക് ചിരിയാണ് വരിക.

കാരണം മഞ്ജു വാര്യരെക്കുറിച്ച് ഞാന്‍ പറഞ്ഞതിന് ശേഷം ഏത് ലൊക്കേഷനില്‍ പോയാലും യാത്ര ചെയ്താലും എവിടെ ഇറങ്ങിലാലും ഇക്കാര്യം പറയും. ചേച്ചി മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് കേട്ടു. ഇഷ്ടമായി കേട്ടോ എന്ന്. എല്ലാവരും ഇതേ പറയൂ. എനിക്കൊരു പെണ്‍കുട്ടിയില്ല. ഡാന്‍സ് ചെയ്യുന്ന കുട്ടികളെന്ന് പറഞ്ഞാല്‍ എനിക്ക് കൊതിയാണ്. അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലൊരു മകളെ തരണം എന്നാണ് ഞാന്‍ ദൈവത്തോട് പറയാറ്.

ദൈവം അനുഗ്രഹിച്ച് നല്‍കിയ കഴിവാണ്. ദൈവം അനുഗ്രഹിച്ചത് കൊണ്ടാണല്ലോ രണ്ടാമത്തെ വരവിലും ലേഡി സൂപ്പര്‍സ്റ്റാറായത്. ആ കുട്ടി ഇന്‍ഡ്‌സ്ട്രിയില്‍ ഇരിക്കുന്ന കാലം വരെ ആ പോസ്റ്റില്‍ ഇനിയൊരു ആള്‍ വരും എന്നെനിക്ക് തോന്നുന്നില്ല. അത്ര കഴിവാണ്. സ്വഭാവത്തിന്റെ കാര്യത്തിലും മഞ്ജു തനിക്ക് പ്രിയങ്കരിയാണെന്ന് ജീജ പറയുന്നു. ലൊക്കേഷനില്‍ പോയാല്‍ ജീജാന്റീ എന്ന് വിളിക്കുന്നത് മനസില്‍ നിന്നാണ്. അത് കേള്‍ക്കുമ്പോള്‍ നമുക്കുണ്ടാകുന്ന സുഖമുണ്ട്.

നമ്മുടെ മക്കളെ നമ്മള്‍ സ്‌നേഹിക്കുന്നത് പോലെയാണ്. മഞ്ജുവിന്റെ അമ്മയോട് ബഹുമാനമാണ് തോന്നുന്നത്. കാരണം ഈ മകളെ ഇന്‍ഡസ്ട്രിക്ക് നല്‍കിയ അമ്മ. അമ്മ മോഹിനിയാട്ടം കളിക്കുന്നത് കണ്ടു. ഈ മകള്‍ക്ക് ജന്മം നല്‍കിയ അമ്മയും ഇങ്ങനെയൊരു അമ്മയെ കിട്ടിയ മഞ്ജുവും പുണ്യം ചെയ്ത ജന്മങ്ങളാണ്. മഞ്ജുവിനെ പോലൊരു മകളെ ലഭിച്ചാല്‍ പുണ്യമാണ്.

ആ കുട്ടിയുടെ സ്വഭാവം അനുഭവസ്ഥര്‍ക്കേ പറയാന്‍ പറ്റൂ. സിനിമാ രംഗത്ത് ആരും മഞ്ജുവിന്റെ കറുത്ത മുഖം കണ്ടിട്ടില്ല. ലൊക്കേഷനില്‍ എത്തിയാല്‍ സ്മാര്‍ട്ട് ആയി ചിരിച്ച് കൊണ്ടിരിക്കും. എല്ലാവരോടും ഹായ് പറഞ്ഞ് കൊണ്ടാണ് വരിക. രാത്രി പോകുന്നത് വരെ അത്രയും സ്മാര്‍ട്ട്‌നെസ് മഞ്ജുവിനുണ്ടാകുമെന്നും ജീജ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, അഭിനയത്തിനപ്പുറം തന്റെതായ വിനോദങ്ങള്‍ കണ്ടെത്താന്‍ മഞ്ജു എപ്പോഴും ശ്രമിക്കാറുണ്ട്. അടുത്തിടെയാണ് താരം ബിഎംഡബ്ല്യു ബൈക്ക് വാങ്ങിയത്. തമിഴ് താരം അജിത്തിനൊപ്പം ബൈക്ക് റൈഡിന് പോയ ശേഷമാണ് ബൈക്കിനോട് കമ്പം വന്നതെന്ന് താരം പറഞ്ഞിരുന്നു. ജീവിതത്തിലെ ഈ ഘട്ടം പരിപൂര്‍ണമായും ആസ്വദിക്കാന്‍ നടി തീരുമാനിച്ചിരിക്കുകയാണ്. യാത്രകളും െ്രെഡവിംഗും റൈഡിംഗുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് മഞ്ജു.

അതോടൊപ്പം കരിയറിലെ തിരക്കുകളിലും ആണ് നടി. തമിഴില്‍ രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയില്‍ ഒരുങ്ങുന്നു. മലയാളത്തില്‍ ഫൂട്ടേജ് ഉള്‍പ്പെടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്. മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരന്‍, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് വിവരം. ചിത്രത്തില്‍ രജനികാന്തിന്റെ കൂടെ മുഴുനീള കഥാപാത്രമായി തന്നെ മഞ്ജു എത്തുന്നുണ്ട്. മാത്രമല്ല, ബോളിവുഡിലേയ്ക്കും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. മഞ്ജുവിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

More in Actress

Trending

Malayalam