
Malayalam Breaking News
മമ്മൂട്ടി ചിത്രം ബിലാലിൽ ഫഹദ് ഫാസിലും ?! ഈ കഥാപാത്രമായെത്തുന്നത് ഫഹദ് ആണെന്ന് റിപ്പോർട്ടുകൾ…
മമ്മൂട്ടി ചിത്രം ബിലാലിൽ ഫഹദ് ഫാസിലും ?! ഈ കഥാപാത്രമായെത്തുന്നത് ഫഹദ് ആണെന്ന് റിപ്പോർട്ടുകൾ…
Published on

മമ്മൂട്ടി ചിത്രം ബിലാലിൽ ഫഹദ് ഫാസിലും ?! ഈ കഥാപാത്രമായെത്തുന്നത് ഫഹദ് ആണെന്ന് റിപ്പോർട്ടുകൾ…
മലയാളി പ്രേക്ഷകർക്ക് പുത്തൻ സിനിമാ അനുഭവം സമ്മാനിച്ച ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ബിഗ് ബി. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യത്തെ മാസ്സ് സ്റ്റൈലിഷ് ആക്ഷൻ സിനിമയായിരുന്നു. മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനം കൂടി ആയതോടെ ചിത്രം മലയാളികൾക്ക് ഒരു പുതിയ അനുഭവമായി മാറി. അമൽ നീരദ്, ഉണ്ണി ആർ എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന് കഥ ഒരുക്കിയത്.
ബാല, മനോജ്.കെ.ജയൻ, മമത മോഹൻദാസ് എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കൾ. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്തവർഷം ഇറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിലാൽ എന്നിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമൽ നീരദ് തന്നെയാണ്.
ബിലാൽ പ്രഖ്യാപിച്ച അന്നുമുതൽ ആരാധകർ വലിയ പ്രതീക്ഷയിലാണ്. ചിത്രത്തിലെ മറ്റു താരങ്ങൾ ആരൊക്കെയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോൾ ചിത്രത്തിൽ ഫഹദും ഉണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അബു ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായാണ് ഫഹദ് ഫാസിൽ എത്തുക.
Fahadh Faasil in Mammootty’s Bilal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...