“ഒരു ചീത്തപ്പേരും കേൾപ്പിക്കാത്ത , കേൾപ്പിക്കാൻ സാധ്യതയില്ലാത്ത നടനാണ് അദ്ദേഹം” – മലയാളത്തിന്റെ പ്രിയ യുവനടനെപ്പറ്റി ടോവിനോയുടെ വാക്കുകൾ !!!
ആരാധക ഹൃദയങ്ങൾ കീഴടക്കി ജൈത്ര യാത്ര തുടരുന്ന നടനാണ് ടോവിനോ തോമസ്. പ്രളയ സമയത്ത് അദ്ദേഹത്തിന്റെ പ്രവർത്തികൾ ആ ഇഷ്ടം ആളുകൾക്കിടയിൽ വർധിപ്പിച്ചു. അപ്രതീക്ഷിതമായി നായകനായതല്ല ടോവിനോ.സിനിമയോടുള്ള ആഗ്രഹം കൊണ്ട് എത്തിയതാണ്. ഇപ്പോൾ തുടർച്ചയായിവിജയങ്ങൾ കൊയ്ത് മികച്ച നടനായി ജനപ്രിയ നടനായി മാറുകയാണ് ടോവിനോ. ഒരു കോളേജ് പരിപാടിയിൽ ദുൽഖറിനെ പറ്റി ടോവിനോ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
മമ്മൂട്ടിയെയും മോഹൻലാലിനെയും പറ്റി പറഞ്ഞു ,പക്ഷെ ദുല്ഖര് സൽമാനെ പറ്റിയെന്താ ഒന്നും പറയാത്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ടോവിനോ തോമസ്. എബിസിഡി എന്ന ചിത്രത്തിൽ അഭിനയിക്കും മുൻപേ ദുൽഖറിനെ പരിചയമുണ്ടെന്നു ടോവിനോ പറയുന്നു. ദുല്ഖറിന്റെ തീവ്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ടോവിനോ ഉണ്ടായിരുന്നു.
ഞങ്ങൾ വല്ലപോഴും കാണുന്ന മെസ്സേജ് അയക്കുന്ന ആളുകളാണ് ഞങ്ങൾ. എന്റെ അഭിപ്രായത്തിൽ ഒരു പെർഫെക്റ്റ് ജന്റിൽമാനാണ് ദുൽഖർ സൽമാൻ. ഒരു ചീത്തപ്പേരും കേൾപ്പിക്കാത്ത കേൾപ്പിക്കാൻ സാധ്യതയില്ലാത്ത നടനാണ് അദ്ദേഹം ” – നിറഞ്ഞ കയ്യടിയോടെയാണ് വേദി ടോവിനോയുടെ വാക്കുക്കൾ ഏറ്റെടുത്തത്.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും നടന്റെ ആരോഗ്യ നില...