Connect with us

“അയാള്‍ നടിമാരെ തല്ലുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്നു…. പക്ഷേ പേര് പറയാന്‍ ആരും തയ്യാറാവില്ല” കെണിയിലാക്കിയ പ്രമുഖ നടന്റെ പേര് വെളിപ്പെടുത്തി തനുശ്രീ

Malayalam Breaking News

“അയാള്‍ നടിമാരെ തല്ലുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്നു…. പക്ഷേ പേര് പറയാന്‍ ആരും തയ്യാറാവില്ല” കെണിയിലാക്കിയ പ്രമുഖ നടന്റെ പേര് വെളിപ്പെടുത്തി തനുശ്രീ

“അയാള്‍ നടിമാരെ തല്ലുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്നു…. പക്ഷേ പേര് പറയാന്‍ ആരും തയ്യാറാവില്ല” കെണിയിലാക്കിയ പ്രമുഖ നടന്റെ പേര് വെളിപ്പെടുത്തി തനുശ്രീ

“അയാള്‍ നടിമാരെ തല്ലുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്നു…. പക്ഷേ പേര് പറയാന്‍ ആരും തയ്യാറാവില്ല” കെണിയിലാക്കിയ പ്രമുഖ നടന്റെ പേര് വെളിപ്പെടുത്തി തനുശ്രീ

തന്നെ ആക്രമിച്ച നടന്റെ പേര് വെളിപ്പെടുത്തി ബോളിവുഡ് താരം തനുശ്രീ ദത്ത. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രംഗത്തെത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തില്‍ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ഒരു നടനില്‍ നിന്നും തനിക്ക് മോശമായ അനുഭവം ഉണ്ടായതെന്ന് തനുശ്രീ 2008ല്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ ആ നടന്‍ ആരാണെന്ന് തുറന്നു പറയാന്‍ തനുശ്രീ തയ്യാറായിരുന്നില്ല.

എന്നാലിപ്പോള്‍ ആ നടന്‍ ആരെന്ന വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. സിനിമാരംഗം മുഴുവന്‍ കണ്ടതാണ് അന്ന് തനിക്ക് സംഭവിച്ചത്. എന്നാല്‍, അതില്‍ ഒരാള്‍ പോലും അതിനെ അപലപിക്കാന്‍ തയ്യാറായില്ല. വാര്‍ത്താ ചാനലുകളില്‍ മൂന്ന് ദിവസം സജീവമായി നിലനിന്നിട്ടും ഇന്ന് ഒരൊറ്റയാള്‍ പോലും ആ സംഭവം ഓര്‍ക്കുന്നില്ല. ഇത്തരം കാപട്യങ്ങളെ ആര് വിശ്വസിക്കും എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. സ്ത്രീ ശാക്തീകരണത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരാണ് ഇത്തരക്കാര്‍. സത്യത്തില്‍ അന്നത്തെ ആ ഗാനരംഗത്തില്‍ അയാള്‍ ഉണ്ടായിരുന്നില്ല. താന്‍ ഒപ്പിട്ട കരാറില്‍ അതൊരു സോളോ നൃത്തമായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ എന്നെ അവര്‍ അക്ഷരാര്‍ഥത്തില്‍ കെണിയില്‍ പെടുത്തുകയായിരുന്നെന്നും തനുശ്രീ പറയുന്നു.

ആ ഇന്റിമേറ്റ് രംഗത്തില്‍ അയാള്‍ക്കൊപ്പം ചുവടുവയ്ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഞാന്‍ പ്രതിഷേധിച്ചു. അയാള്‍ക്കൊപ്പം സെറ്റില്‍ നില്‍ക്കുന്ന താന്‍ ബുദ്ധിമുട്ടായതു തന്നെ കാരണം. തന്റെ ഇംഗിതത്തിന് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ഉപയോഗിച്ച് എന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. അവര്‍ എന്റെ കാര്‍ തകര്‍ത്തു. ഇന്നേവരെ നേരിട്ടിട്ടില്ലാത്ത ഒരു ആള്‍ക്കൂട്ട ആക്രമണം തന്നെയായിരുന്നു അത്. ഈ സംഭവങ്ങളെല്ലാം പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലാണ് എന്നെ കൊണ്ടെത്തിച്ചത്. ഈ വിവാദത്തിനുശേഷം എനിക്ക് 30-40 ഓഫറുകളെല്ലാം വന്നിരുന്നു. എന്നാല്‍, അക്കാലത്ത് സെറ്റില്‍ പോകുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ എനിക്ക് ചങ്കിടിപ്പായിരുന്നെന്നും നടി പറയുന്നു.

എല്ലാവരും അയാളെ പോലെയാണെന്ന ചിന്തയായിരുന്നു തന്റെ മനസ്സില്‍. താന്‍ നല്ല ആളുകള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ കഴിയാതിരുന്ന കാലം. അന്നത്തെ ആ സംഭവം തന്നെ ആകെ ഉലച്ചുകളഞ്ഞു. മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസവും അത് തകര്‍ത്തുകളഞ്ഞു. ആ വര്‍ഷം എല്ലാ അര്‍ഥത്തിലും എനിക്ക് സങ്കീര്‍ണമായിരുന്നു. പരസ്യമായി എന്നോട് മിണ്ടാന്‍ തന്നെ പലരും കൂട്ടാക്കിയില്ല. അതേസമയം എന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. സ്വയം സമാശ്വാസം കണ്ടെത്താന്‍ വേണ്ടിയാണ് ഞാന്‍ സിനിമാരംഗത്ത് നിന്ന് മാറിനിന്നതെന്നും തനുശ്രീ വ്യക്തമാക്കി.

ഇന്ത്യന്‍ സിനിമ മേഖലയിലെ മീ റ്റു മൂവ്‌മെന്റിനെ കുറിച്ച് ചോദിച്ചപ്പോഴാണ് സെറ്റിലുണ്ടായ അനുഭവത്തെ കുറിച്ച് തനുശ്രീ മനസ്സു തുറക്കുന്നത്. ആ നടന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ തനുശ്രീ. നാനാ പടേക്കറാണ് തന്നെ ആക്രമിച്ചതെന്നാണ് തനുശ്രീയുടെ വെളിപ്പെടുത്തല്‍. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറയുന്നത്. സ്ത്രീകളോടുള്ള നാനാ പടേക്കറുടെ മോശം പെരുമാറ്റത്തെ കുറഇച്ച് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്കെല്ലാം അറിയാമെന്നും അതാരും തുറന്നു പറയാന്‍ തയ്യാറാവില്ലെന്നും തനുശ്രീ പറയുന്നു. അയാള്‍ നടിമാരെ തല്ലുമായിരുന്നു. ലൈംഗികമായി ചൂഷണം ചെയ്യുമായിരുന്നു. സ്ത്രീകളോടുള്ള അയാളുടെ പെരുമാറ്റം എപ്പോഴും ക്രൂരമായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് പ്രസിദ്ധീകരിക്കാന്‍ ആരും തയ്യാറായില്ല.


വലിയ താരങ്ങള്‍ നാന പടേക്കറിനെ പോലുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നാല്‍ ഇവിടെ ഒരിക്കലും മികച്ച തൊഴില്‍ സാഹചര്യമുണ്ടാവില്ല എന്നാണ് അനുശ്രീ പറയുന്നത്. കഴിഞ്ഞ 8 വര്‍ഷത്തില്‍ അക്ഷയ് കുമാര്‍ നാനാ പടേക്കറുമായി നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചു. അതുപോലെ അടുത്തിടെ പുറത്തിറങ്ങിയ കാലയില്‍ രജനീകാന്തും അയാള്‍ക്കൊപ്പം വര്‍ക്ക് ചെയ്തു. കുറ്റവാളികള്‍ക്കൊപ്പം വലിയ താരങ്ങള്‍ അഭിനയിച്ചു കൊണ്ടിരുന്നാല്‍ ഇവിടെ ഒരു മുന്നേറ്റഴും ഉണ്ടാവില്ല. എല്ലാവരും ഗോസിപ്് പറയും അല്ലാതെ തുറന്നു പറയാന്‍ തയ്യാറാവില്ല. താന്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യുന്നതാണ് ഇതിനൊക്കെ കാരണമെന്ന് ഇത്തരക്കാര്‍ പറയുകയുള്ളു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരെല്ലാം വൃത്തിക്കെട്ടവരാണ്. നിങ്ങല്‍ ഇന്‍ഡസ്ട്രിയിലുണ്ടെങ്കില്‍ ഇവരെ കുറിച്ച് ഒരുപാട് കഥകള്‍ കേള്‍ക്കും. എന്നാല്‍ ഇതൊന്നും പുറത്തേയ്ക്ക് പോകില്ല. ഇവര്‍ക്കെല്ലാം പിആര്‍ വര്‍ക്കുണ്ട്. പാവപെട്ട കുറച്ച് കൃഷിക്കാര്‍ക്ക് അവര്‍ കുറച്ച് പണം കൊടുക്കും. എത്ര കൊടുത്തെന്നോ എത്ര കൊടുത്തില്ലെന്നോ ആരും അറിയില്ല. അതെല്ലാം വെറും ഷോ മാത്രമാണെന്നനും തനുശ്രീ വ്യക്തിമാക്കി.

Tanushree Dutta reveals the accused actor s name

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top