
Actor
നടന് ബൈജു സന്തോഷിന്റെ മരുമകന് പഞ്ചാബി, കണ്ടെത്തിയത് മാട്രിമോണി വഴി
നടന് ബൈജു സന്തോഷിന്റെ മരുമകന് പഞ്ചാബി, കണ്ടെത്തിയത് മാട്രിമോണി വഴി

കഴിഞ്ഞ ദിവസമായിരുന്നു നടന് ബൈജു സന്തോഷിന്റെ മകളുടെ വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ മരുമകന് പഞ്ചാബിയാണെന്ന് മകള്‍ ഐശ്വര്യ. മാതാപിതാക്കള്‍ മലയാളികളാണെങ്കിലും ഭര്‍ത്താവ് രോഹിത് നായര്‍ ജനിച്ചു വളര്‍ന്നത് പഞ്ചാബിലാണ്. ചെന്നൈയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന രോഹിത്തിനെ മാട്രിമോണി വഴിയാണ് കണ്ടെത്തിയത് എന്നാണ് ഐശ്വര്യ പറയുന്നത്.
ഏത് നാട്ടുകാരന് എന്നതല്ല മറ്റു കാര്യങ്ങളാണ് വിവാഹത്തിന് പരിഗണിച്ചത്. മാതാപിതാക്കള്‍ പത്തനംതിട്ടയില്‍ നിന്നുള്ളവരാണ്. സംസാരിച്ചപ്പോള്‍ തന്നെ മനസിലാക്കാന്‍ കഴിയുന്ന ആളാകുമെന്ന് തോന്നി. അച്ഛന് പൊതുവേ ഒന്നിനും എതിര്‍പ്പ് പറയാറില്ല.
മലയാളം അറിയാത്ത ആളായത് കൊണ്ടു ബുദ്ധിമുട്ടാവില്ലേയെന്ന് മാത്രമാണ് അച്ഛന് ചോദിച്ചത്. പഞ്ചാബില്‍ ജനിച്ചു വളര്‍ന്നുവെങ്കിലും മലയാളം കേട്ടാല്‍ മനസിലാകും എന്നാണ് ഐശ്വര്യ പറയുന്നത്. വിവാഹാലോചന വന്നപ്പോള്‍ മലയാളത്തില്‍ അറിയപ്പെടുന്ന നടന്റെ മകളാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് രോഹിത് പറയുന്നത്.
പിന്നീടാണ് അക്കാര്യം മനസിലാക്കിയത്. ഐശ്വര്യയെ പരിചയപ്പെട്ടപ്പോള്‍ കൂടുതല്‍ ഇഷ്ടം തോന്നിയെന്നും രോഹിത് പറയുന്നുണ്ട്. നടന് ബൈജുവിന്റെ മൂത്ത മകളാണ് ഐശ്വര്യ. തിരുവനന്തപുരത്തെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വച്ചായിരുന്നു ഐശ്വര്യയുടെയും രോഹിതിന്റെയും വിവാഹം.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട്...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച യുവ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ച താരമാണ് നിമിഷ സജയൻ. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...