Malayalam
ആ മോഹൻലാൽ ചിത്രത്തിന് പ്രമോഷന്റെ ആവശ്യമില്ല; ബൈജ് സന്തോഷ്
ആ മോഹൻലാൽ ചിത്രത്തിന് പ്രമോഷന്റെ ആവശ്യമില്ല; ബൈജ് സന്തോഷ്
മലയാള സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തെത്തുന്ന എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് നടൻ ബൈജു സന്തോഷ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
എമ്പുരാന് പ്രമോഷന്റെ ആവശ്യമില്ലെന്നാണ് ബൈജു സന്തോഷ് പറയുന്നത്. എമ്പുരാന് പ്രൊമോഷന്റെ ആവശ്യമില്ല. ലൂഫിഫർ എന്ന സിനിമ കഴിഞ്ഞ സമയത്താണ് കൊവിഡ് വരുന്നത്. 2020ൽ. ലൂസിഫർ കഴിഞ്ഞ ശേഷം എനിക്ക് ഒരുപാട് സിനിമകൾ വന്നു. ഒരുപാടെന്ന് പറഞ്ഞാൽ കുറെയധികം.
പക്ഷെ കൊവിഡ് കാരണം അതെല്ലാം ഇല്ലാതെയായി. ഇപ്പോൾ ഞാനിരുന്ന് ആലോചിക്കുന്നത് എന്നെ കൊ ല്ലാൻ വേണ്ടി മാത്രമാണോ ഈ കൊവിഡ് വന്നതെന്നായിരുന്നു എന്നാണ് ബൈജു പറഞ്ഞത്. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതേസമയം, മോഹൻലാൽ തന്റെ സിനിമാ തിരക്കുകളിലാണ്.
മോഹൻലാലിന്റെ ബാറോസ് എന്ന ചിത്രമാണ് ഇനി പുറത്തെത്താനുള്ളത്. ഡിസംബർ 25 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്.
ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇത് തീർച്ചയായും സൂപ്പർഹിറ്റാകും എന്ന് തന്നെയാണ് പ്രേക്ഷക പ്രതീക്ഷ. ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിക്കുന്നത്. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. ടി. കെ രാജീവ്കുമാറാണ് ചിത്രത്തിന്റെ ടെക്നിക്കൽ ഹെഡ്.
വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ വേഷമിടുന്നത്. 40 വർഷത്തെ അഭിനയ ജീവിതത്തിലെ മുഴുവൻ അനുഭവവുമായാണ് മോഹൻലാൽ സംവിധാന മേഖലയിലേക്ക് തിരിഞ്ഞത്.
