Actor
നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ നെഗറ്റീവ് ക്യാംപെയ്ന്‍; സൈബര്‍ െ്രെകം വിഭാഗത്തിന് പരാതി നല്‍കി
നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ നെഗറ്റീവ് ക്യാംപെയ്ന്‍; സൈബര്‍ െ്രെകം വിഭാഗത്തിന് പരാതി നല്‍കി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. വിജയും മൃണാള്‍ താക്കൂറും പ്രധാന വേഷത്തിലെത്തി ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്ത ചിത്രമാണ് ‘ഫാമിലി സ്റ്റാര്‍’. സമ്മിശ്ര പ്രതികരണമാണ് തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് ലഭക്കുന്നത്. എമന്നാല്‍ ചിത്രത്തിനെതിരെ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലടക്കം നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നുവെന്നാണ് നിര്‍മാതാക്കള്‍ ആരോപിക്കുന്നത്.
ഇതിനെതിരെ നിര്‍മ്മാതാക്കള്‍ സൈബര്‍ െ്രെകം സെല്ലിന് പരാതി നല്‍കി. സിനിമയുടെ പ്രദര്‍ശനത്തെ ബാധിക്കുന്ന തരത്തിലുള്ള ക്യാംപെയ്ന്‍ നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. മാധാപൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍, നടന്‍ വിജയ് ദേവരകൊണ്ടയെയും ഫാമിലി സ്റ്റാര്‍ സിനിമയെയും കുറിച്ച് വ്യാജമായ ആശയ പ്രചരണങ്ങളാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
പരാതിയെ തുടര്‍ന്ന് വ്യാജ യൂസര്‍ ഐഡികള്‍ കണ്ടെത്താന്‍ പൊലീസ് നടപടി സ്വീകരിച്ചിരിക്കുകയാണ്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സൈബര്‍ െ്രെകം ഉദ്യോഗസ്ഥര്‍ നിര്‍മ്മാതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
വിജയ് ദേവരകൊണ്ടയുടെ പേഴ്‌സണല്‍ മാനേജര്‍ അനുരാഗ് പര്‍വ്വതനേനി, അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് നിശാന്ത് കുമാര്‍ എന്നിവരോടൊപ്പം നിര്‍മ്മാണ കമ്പനിയും സംഘടിത ആക്രമണങ്ങള്‍ക്കെതിരെ പ്രതീഷേധിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ മാസം തെലുങ്ക് ചിത്രമായ ‘ഗാമി’യുടെ റിലീസിനിടെ നടന്‍ വിശ്വക് സെന്‍ സമാനമായ പ്രശ്‌നം നേരിട്ടിരുന്നു. 2023ല്‍ ബോക്‌സ് ഓഫീസ് ഹിറ്റായ ‘ഹനുമാന്‍’ എന്ന ചിത്രവും അത്തരം ടാര്‍ഗെറ്റഡ് ആക്രമണങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.