പുതിയ ചിത്രവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇല്ലങ്ങള്‍ സന്ദര്‍ശിച്ച് ബോളിവുഡ് സംവിധായകന് വിവേക് അ?ഗ്നിഹോത്രി. കേരളീയ വാസ്തു വിദ്യയില്‍ അതിശയം രേഖപ്പെടുത്തിയ അദ്ദേഹം യാത്രയുടെ വിശേഷങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചു. ?വൃത്തികെട്ട ഗ്ലാസുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പ്രാദേശിക സൗന്ദര്യം നശിപ്പിക്കുന്നതിലുള്ള ആശങ്കയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. ഹിന്ദു വാസ്തുവിദ്യ വളരെ സമ്പന്നമാണെന്നും അദ്ദേഹം കുറിച്ചു.
‘എന്റെ അടുത്ത സിനിമയുടെ ഗവേഷണത്തിനായി 700-800 വര്‍ഷം പഴക്കമുള്ള ഏതാനും ഇല്ലം (മലയാളത്തില്‍ ബ്രാഹ്മണരുടെ വീട്) സന്ദര്‍ശിച്ചു. അവിടത്തെ ശാസ്ത്രം, സാങ്കേതികവിദ്യ, വായു, വെളിച്ചം, താപനില എന്നിവയെല്ലാം മനുഷ്യസൗഹൃദമാണ്.
വളരെ വലിയ കെട്ടിടങ്ങളാണെങ്കിലും, അവര്‍ക്ക് വേണ്ടത്ര മുറികളില്ല. കാരണം മുറികളല്ല, ഇടങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒത്തുചേരാനുള്ള ഇടങ്ങള്‍, സ്വകാര്യ ഇടങ്ങള്‍ എന്നിവ പ്രചോദനം നല്കുന്നു.
പരിസ്ഥിതി സൗഹൃദമായ ഇവ നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷവും ആധുനിക കെട്ടിടങ്ങളേക്കാള്‍ ശക്തമായി നിലകൊള്ളുന്നു. ഇതു പോലെ ഒരു വീട് നിര്‍മ്മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’. അദ്ദേഹം കുറിച്ചു.
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന കശ്മീരി ഫയല്‍സിന്റെ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. സിഖ് കലാപത്തെ ആസ്പദമാക്കി ഒരുക്കുന്ന ഡല്‍ഹി ഫയല്‍സാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...