News
പ്രഭാസ് ആരാധകര്‍ തന്നെ അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുന്നു; പരാതിയുമായി വിവേക് അഗ്നിഹോത്രി
പ്രഭാസ് ആരാധകര്‍ തന്നെ അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുന്നു; പരാതിയുമായി വിവേക് അഗ്നിഹോത്രി
ദി കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത പുതിയ ചിത്രമായിരുന്നു ‘ദ വാക്‌സിന്‍ വാര്‍’. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇന്ത്യയുടെ കോവിഡ് പോരാട്ടം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ പല്ലവി ജോഷി, അനുപം ഖേര്‍, നാനാ പടേകര്‍, റെയ്മ സെന്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹന്‍ കൗപുര്‍ എന്നിവരാണ് വേഷമിടുന്നത്.
എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ പ്രഭാസ് ആരാധകര്‍ തന്നെ അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്തുവെന്ന് ആരോപിച്ചിരിക്കുകയാണ് സംവിധായകന്‍. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘സലാര്‍’ എന്ന ചിത്രത്തിന്റെ റിലീസ് സെപ്തംബര്‍ 28 നാണ് തീരുമാനിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് താന്‍ ആക്രമിക്കപ്പെട്ടതെന്ന് സംവിധായകന്‍ പറയുന്നു.
‘ജവാന്റെ’ വിജയത്തിന് പിന്നാലെ ഷാരൂഖ് ഖാന്റെ ആരാധകരും തന്നെ അസഭ്യം പറഞ്ഞുവെന്ന് വിവേക് അഗ്‌നിഹോത്രി ആരോപിച്ചു. വലിയ ബോളിവുഡ് താരങ്ങളുടെ ആരാധര്‍ തന്റെ മകളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നുവെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ‘സലാറി’ന്റെ റിലീസ് ഡിസംബര്‍ 22 ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. പ്രഭാസിന് പുറമേ പൃഥ്വിരാജ്, ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.