Connect with us

സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് ഷാരൂഖ് ഖാന്‍ ശ്രമിച്ചത്; വിവേക് അഗ്നിഹോത്രി

Bollywood

സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് ഷാരൂഖ് ഖാന്‍ ശ്രമിച്ചത്; വിവേക് അഗ്നിഹോത്രി

സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് ഷാരൂഖ് ഖാന്‍ ശ്രമിച്ചത്; വിവേക് അഗ്നിഹോത്രി

ഷാരൂഖ് ഖാന്‍ ചിത്രങ്ങളെ വിമര്‍ശിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ എല്ലാം അതിഭാവുകത്വം നിറഞ്ഞവയാണ്. ഇതിനേക്കാള്‍ നന്നായി ഷാരൂഖ് ഖാന് സിനിമകള്‍ ചെയ്യാന്‍ കഴിയും എന്നാണ് വിവേക് അഗ്‌നിഹോത്രി പ്രതികരിച്ചിരിക്കുന്നത്.

‘ഈയിടെ ഞാന്‍ കണ്ട ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ അതിഭാവുകത്വം നിറഞ്ഞതാണ്. ഒരു ആക്ഷന്‍ സിനിമയായി നോക്കുമ്പോള്‍ പ്രശ്‌നമില്ല, പക്ഷേ അവയെ ഒരു മികച്ച സിനിമ എന്ന നിലവാരത്തില്‍ അവതരിപ്പിക്കുന്നതിനോടും ബോളിവുഡ് സിനിമകളിലെ ഏറ്റവും മികച്ചത് എന്നു പറയുന്നതിനോടും എനിക്ക് യോജിക്കാനാകില്ല.’

‘അതൊരു മുഖസ്തുതിയാണെന്നേ പറയാനാകൂ. സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് സിനിമ ശ്രമിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്’ എന്നാണ് വിവേക് അഗ്‌നിഹോത്രി ഒരു അഭിമുഖത്തില്‍ പറയുന്നത്. ‘ജവാന്‍’ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഷാരൂഖ് ആരാധകര്‍ തന്നെ അസഭ്യം പറഞ്ഞുവെന്ന് സംവിധായകന്‍ ആരോപിച്ചിരുന്നു.

ജവാന്‍ സിനിമ തിയേറ്ററില്‍ തുടരുന്നതിനിടെയാണ് വാക്‌സിന്‍ വാറും റിലീസിനെത്തുന്നത്. തന്റെ സിനിമ ഒരിക്കലും ജവാന് മുകളില്‍ പോകില്ലെന്നും ഒരു മത്സരത്തിന് പോലും താനില്ലെന്നും മുന്‍പ് വിവേക് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

അതേസമയം, വിവേകിന്റെ വാക്‌സിന്‍ വാര്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടാനാകാതെ കൂപ്പുകുത്തുകയാണ്. ഇന്ത്യയില്‍ ചിത്രത്തിന് മൂന്ന് കോടി മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്. എന്നാല്‍ 1000 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ജവാന്‍.

More in Bollywood

Trending

Recent

To Top