
Malayalam
മഞ്ഞ്’അമൂല്‍’ ബോയ്സ്; മഞ്ഞുമ്മല്‍ ബോയ്സിന് ട്രിബ്യൂട്ടുമായി അമൂല്‍
മഞ്ഞ്’അമൂല്‍’ ബോയ്സ്; മഞ്ഞുമ്മല്‍ ബോയ്സിന് ട്രിബ്യൂട്ടുമായി അമൂല്‍

കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മികച്ച പ്രതികരണം നേടി മലയാളത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സ്. ഈ അവസരത്തില്‍ വന്‍വിജയമായി മാറിയ സിനിമയ്ക്ക് ട്രിബ്യൂട്ട് നല്‍കികൊണ്ട് ഡയറി ബ്രാന്‍ഡായ അമുല്‍ ഒരു ആനിമേറ്റഡ് ഡൂഡിലുമായി എത്തിയിരിക്കുകയാണ്. മഞ്ഞ്’അമൂല്‍’ ബോയ്സ് എന്ന പേരിലാണ് അമൂലിന്റെ ഡൂഡില്‍.
കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ എംഎസ് ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പര്‍ കിങ്സും മഞ്ഞുമ്മല്‍ ബോയ്സിന്റെ പശ്ചാത്തലത്തില്‍ ഒരു പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. കൊടൈക്കനാലിലെ ഗുണാ കേവിന് മുന്നിലെ മരത്തിന്റെ വേരുകളില്‍ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയിലെ താരങ്ങള്‍ ഇരിക്കുന്ന പോസ്റ്റര്‍ എഡിറ്റ് ചെയ്താണ് സിഎസ്കെ പോസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിലുള്‍പ്പടെ ലഭിച്ച ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷന്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ നേടി കൊടുത്തത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്.
കൊച്ചിയില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിദംബരമാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്, അരുണ്‍ കുര്യന്, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...