
Social Media
ദീപിക പദുകോണ്‍ ഗര്‍ഭിണി; ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി കുടുംബം!
ദീപിക പദുകോണ്‍ ഗര്‍ഭിണി; ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി കുടുംബം!

നിരവധി ആരാധകരുള്ള താര ദമ്പതിമാരാണ് ദീപിക പദുകോണും രണ്‍വീര്‍ സിംങും. ഇപ്പോഴിതാ ദീപിക പദുകോണ്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ദി വീക്ക് എന്ന മാധ്യമമാണ് ദീപിക ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദീപികയുമായുടെ അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുണ്ട്.
77ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സ് (ബാഫ്ത) ചടങ്ങില്‍ പങ്കെടുക്കാനായി ദീപിക എത്തിയിരുന്നു. സബ്യസാചി മുഖര്‍ജിയുടെ കസ്റ്റം സാരിയും കസ്റ്റം ആഭരണങ്ങളുമാണ് ദീപിക ധരിച്ചിരുന്നത്. വയറു മറച്ചു പിടിച്ച ദീപിക ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ ഇതോടെയാണ് ശക്തമായത്.
2018 നവംബറില്‍ ഇറ്റലിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്തിടെ, ഒരു അഭിമുഖത്തില്‍ അമ്മയാകാനുള്ള പ്ലാനിനെ കുറിച്ച് ദീപികയോട് ചോദിച്ചപ്പോള്‍, ‘തീര്‍ച്ചയായും, രണ്‍വീറും ഞാനും കുട്ടികളെ സ്നേഹിക്കുന്നു. ഞങ്ങള്‍ കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്’ എന്ന് താരം പറഞ്ഞിരുന്നു.
അതേസമയം, ഹൃത്വിക് റോഷന് നായകനായ ആക്ഷന്‍ ചിത്രമായ ഫൈറ്റര്‍ ആണ് ദീപികയുടെ ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം. ‘കല്‍ക്കി 2898 എഡി’ , ‘സിംഗം എഗെയ്ന്’ എന്നീ ചിത്രങ്ങളാണ് ദീപികയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...