Connect with us

അശ്ലീലക്കുറിപ്പോടെ ഡാന്‍സ് വിഡിയോ പങ്കുവച്ചു; നീക്കം ചെയ്യാന്‍ തയ്യാറായില്ല, യുവാവിനെതിരെ പരാതിയുമായി കൊറിയോഗ്രാഫര്‍

Social Media

അശ്ലീലക്കുറിപ്പോടെ ഡാന്‍സ് വിഡിയോ പങ്കുവച്ചു; നീക്കം ചെയ്യാന്‍ തയ്യാറായില്ല, യുവാവിനെതിരെ പരാതിയുമായി കൊറിയോഗ്രാഫര്‍

അശ്ലീലക്കുറിപ്പോടെ ഡാന്‍സ് വിഡിയോ പങ്കുവച്ചു; നീക്കം ചെയ്യാന്‍ തയ്യാറായില്ല, യുവാവിനെതിരെ പരാതിയുമായി കൊറിയോഗ്രാഫര്‍

തന്റെ വിഡിയോ അശ്ലീക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച യുവാവിനെതിരെ പരാതിയുമായി കൊറിയോഗ്രാഫര്‍. മുംബൈ സ്വദേശിനിയായ ശ്രുതി പരിജയാണ് പ്രതീക് ആര്യന്‍ എന്നയാള്‍ക്കെതിരെ മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. വേശ്യാലയവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാക്ക് പ്രയോഗിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി.

തന്റെ വിഡിയോ അനുവാദമില്ലാതെ പോസ്റ്റ് ചെയ്‌തെന്നും വിഡിയോ നീക്കം ചെയ്യാന്‍ പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ശ്രുതി ആരോപിച്ചത്. കഴിഞ്ഞ ദിവസം ഒരു കോളജ് ഫെസ്റ്റില്‍ നിന്നുള്ള ശ്രുതിയുടെ വിഡിയോ വൈറലായിരുന്നു. ഈ വിഡിയോയിലൂടെയാണ് പ്രതീക് അധിക്ഷേപ പരാമര്‍ശം നടത്തിയത്.

‘ഇന്ത്യന്‍ സ്‌കൂളുകളും കോളജുകളും പരമ്പരാഗതവും പ്രാദേശികവുമായ സംസ്‌കാരത്തെ അടിസ്ഥാനമാക്കിയുള്ള സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു പേരുകേട്ടതാണ്. എന്നാല്‍ ഇപ്പോള്‍ അത് ഒരു ‘കോത’ (വേശ്യാലയങ്ങള്‍ക്ക് മുന്‍പ് ഉപയോഗിച്ചിരുന്ന വാക്ക്) ആയി മാറിയിരിക്കുന്നു.’ എന്ന കുറിപ്പിലായിരുന്നു വിഡിയോ. പിന്നാലെ ശ്രുതിയുടെ വിഡിയോയ്ക്ക് താഴെ നിരവധി പേര്‍ മോശം കമന്റുമായി എത്തി. ഇതോടെയാണ് പ്രതീകിനെതിരെ ശ്രുതി രംഗത്തെത്തിയത്.

‘ഞാന്‍ കോളജിലെ വിദ്യാര്‍ഥിയല്ല. ഫെസ്റ്റിന് വിധികര്‍ത്താവായി എത്തിയപ്പോള്‍ വിദ്യാര്‍ഥികളുടെ അഭ്യര്‍ഥന മാനിച്ച നൃത്തം ചെയ്തതാണ്. കോളജുമായി ഒരു ബന്ധവുമില്ലാത്ത എന്നെ അപകീര്‍ത്തിപ്പെടുത്താതെ തന്നെ ഇത്തരം കാര്യങ്ങളില്‍ ശബ്ദിക്കാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്’ എന്നാണ് ശ്രുതി പ്രതികരിച്ചത്.

ഇന്ത്യന്‍ സ്‌കൂളുകളുടെയും കോളജുകളുടെയും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചാണ് സംസാരിച്ചതെന്നും താങ്കളെക്കുറിച്ചു മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നുമായിരുന്നു പ്രതീകിന്റെ വാദം. പിന്നാലെ ശ്രുതിക്കെതിരെ പ്രതീക് രംഗത്തെത്തി. ശ്രുതിയും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി എന്നാണ് ഇയാള്‍ ആരോപിച്ചത്. മര്യാദയ്ക്ക് എന്നോട് പറഞ്ഞിരുന്നെങ്കില്‍ വിഡിയോ നീക്കുമായിരുന്നു.

എന്നാല്‍ എനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. അതിനാല്‍ താന്‍ പോസ്റ്റ് നീക്കം ചെയ്യില്ല എന്നാണ് പ്രതീക് കുറിച്ചത്. ഇതോടെയാണു മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ശ്രുതി പരാതി നല്‍കിയത്. പരാതി സ്വീകരിച്ചെന്നും വിശദാംശങ്ങള്‍ അറിയിക്കാനും മുംബൈ പൊലീസ് മറുപടി നല്‍കി.

More in Social Media

Trending

Recent

To Top