മുടി മുറിച്ച് സംവൃത! ഫാഷന്‍ വേണ്ടിയല്ല സംവൃത മുടി മുറിച്ചത്…. പിന്നാലെ സംവൃതയുടെ വീട്ടിലെത്തിയ അതിഥിയാണ് ഇക്കാര്യം എല്ലാവരെയും അറിയിച്ചത്
ദിലീപിനൊപ്പം വെള്ളിത്തിരയിലെത്തിയ മലയാളികളുടെ പ്രിയ താരമാണ് സംവൃത സുനില്‍. 2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം രസികനിലൂടെയാണ് സംവൃത മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. ശേഷം അറബിക്കഥ, ചോക്ളേറ്റ്, തിരക്കഥ, കോക്ടെയില്‍, മാണിക്യക്കല്ല്, അരികെ, ഡയമണ്ട് നെക്ലസ് അയാളും ഞാനും തമ്മില്‍ തുടങ്ങീ 40 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച താരം വിവാഹം ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്നു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം നായിക-നായകന് എന്ന ടെലിവിഷന്‍ ഷോയിലൂടെ സംവൃത വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
സംവൃതയുടെ പ്ലസുകളിലൊന്നാണ് താരത്തിന്റെ നീളന്‍ മുടി. ഈയിടെ താരം തന്റെ നീളം മുടി മുറിച്ചിരുന്നു. ഫാഷന്‍ വേണ്ടിയായിരുന്നില്ല സംവൃത തന്റെ മുടി മുറിച്ചത്. മൂന്ന് കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു. താരത്തിന്റെ വീടിനടുത്ത് കിഡ്സ് ഹോസ്പിറ്റലുണ്ട്.. അവിടെ മുടി കൊടുക്കുന്ന വിഗ്സ് ഫോര്‍ കിഡ്സ് എന്ന അസോസിയേഷനുണ്ട്. ക്യാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കും ജന്മനാ മുടി വളരാത്ത കുട്ടികള്‍ക്കും വേണ്ടിയാണ് അവര്‍ വിഗ് ഉണ്ടാക്കുന്നത്. അവരുടെ പരസ്യം സംവൃതയുടെ ശ്രദ്ധയില്‍പെട്ടു. അങ്ങനെയാണ് സംവൃതയുടെ മനസ്സില്‍ മുടി ഡൊണേറ്റ് ചെയ്യണമെന്ന ആഗ്രഹമുണ്ടാകുന്നത്. ആഗ്രഹമുണ്ടായിരുന്നെങ്കിലും മുടിമുറിക്കാന്‍ താരത്തിന് ധൈര്യം ഉണ്ടായിരുന്നില്ല തുടക്കത്തില്‍.
സംവൃതയുടെ ഭര്‍ത്താവ് അഖിലിനും താരത്തിന്റെ നീണ്ട മുടിയാണ് ഇഷ്ടം. എന്നാല്‍ സംവൃത തന്റെ ആഗ്രഹം പറയുമ്പോഴേയ്ക്കും അഖില്‍ സമ്മതിക്കുകയായിരുന്നു. പിന്നെ സംവൃത ഒട്ടും ആലോചിച്ചില്ല. നേരെ അടുത്തുള്ള പാര്‍ലറില്‍ പോയി. അങ്ങനെ മൂന്ന് കുട്ടികള്‍ക്കുള്ള വിഗ് ഉണ്ടാക്കാനായി സംവൃത തന്റെ മുടി മുറിച്ചു നല്കി. താരം മുടി വെട്ടിയതിന് പിന്നാലെ സംവൃതയുടെ വീട്ടില്‍ മംമ്ത എത്തി. ഉടന്‍ തന്നെ മംമ്ത ഫോട്ടോ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അങ്ങനെയാണ് എല്ലാവരും ഇക്കാര്യം അറിയുന്നത്. അതേസമയം മുടി മുറിച്ച ശേഷം നല്ല സുഖമാണെന്നും കഴുകാനും ഉണക്കാനുമൊക്കെ എളുപ്പമാണെന്നും എവിടെയെങ്കിലും പോകണമെങ്കില്‍ തലകുലുക്കീട്ടങ്ങു പോകാമെന്നും താരം പറയുന്നു. എന്നാല്‍ തനിക്ക് നീണ്ട മുടി തന്നെയാണിഷ്ടമെന്നും പഴയ പോലെ മുടി വളര്‍ത്തുമെന്നും താരം പറയുന്നു.
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....