മേതിൽ ദേവികയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് അധ്യാപിക സിൽവി മാക്സി മേന
Published on

നടന്‍ മുകേഷ് വിവാഹബന്ധം വേര്‍പെടുത്തി പിരിഞ്ഞുപോയതോടെ ജീവിതത്തില്‍ ഒറ്റപ്പെടുകയായിരുന്നു മേതില്‍ ദേവിക. അതിനുശേഷമായിരുന്നു നൃത്തത്തിലൂടെ ബധിരര്‍ക്കും മൂകര്‍ക്കും മേതില്‍ ദേവിക. പുതിയൊരു ലോകം തുറക്കുന്നത്. എന്നാലിപ്പോഴിതാ നർത്തകി മേതിൽ ദേവികയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് അധ്യാപിക സിൽവി മാക്സി മേന രംഗത്തെത്തുകയാണ്. ബധിര വിഭാഗക്കാർക്കായി മേതിൽ ദേവിക അവതരിപ്പിച്ച ‘ക്രോസ്സ് ഓവർ’ എന്ന നൃത്തശിൽപത്തിന്റെ ആശയം മോഷ്ടിച്ചതാണെന്ന് സിൽവി ആരോപിച്ചു.
ഏഴ് വർഷം മുൻപ് താൻ ചിട്ടപ്പെടുത്തിയ ‘മുദ്രനടന’ത്തിന്റെ ആശയം പകർത്തിയാണ് ഇത് അവതരിപ്പിച്ചതെന്ന് സിൽവി പറഞ്ഞു. ഇന്ത്യൻ സൈൻ ലാംഗ്വേജ് മുദ്രകൾ ഉൾപ്പെടുത്തി ‘ബധിര വിഭാഗക്കാർക്കായി നവീനമായ നൃത്തലോകം തുറക്കുന്നു’ എന്ന തലക്കെട്ടിലാണ് ‘ക്രോസ് ഓവർ’ പ്രചരിക്കുന്നത്. ഇതിന്റെ ടീസർ പുറത്തിറക്കിയത് മോഹൻലാലിന്റെയും ഗോപിനാഥ് മുതുകാടിന്റെയും ഫേസ്ബുക് പേജുകളിൽക്കൂടിയാണ്.
സമാനതകളില്ലാത്തത് എന്ന വിശേഷണത്തോടെയാണ് ടീസർ പ്രചരിക്കുന്നത്. 2016-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ തന്റെ വിദ്യാർഥികൾക്കായി താൻ ചിട്ടപ്പെടുത്തിയ നൃത്ത രൂപമാണ് മുദ്രനടനം. ഇതിന്റെ ആശയമാണ് മേതിൽ ദേവിക പകർത്തിയതെന്നാണ് സിൽവിയുടെ ആരോപണം. തന്റെ മുദ്രനടനം 2019-ലെ സൂര്യാ ഫെസ്റ്റിൽ ഉൾപ്പെടെ നിരവധി വേദികളിൽ അവതരിപ്പിച്ചു. അതിന് തൊട്ടുപിന്നാലെ മേതിൽ ദേവിക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ എത്തി കുറഞ്ഞ സമയത്തില്‍ സൈൻ ലാംഗ്വേജ് പഠിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു. അങ്ങനെ പറ്റില്ലെന്ന് അറിഞ്ഞതോടെ അവർ മടങ്ങി. അതിന് ശേഷമാണ് ഒരാൾ ബധിരർക്കായി നൃത്തരൂപം കണ്ടുപിടിച്ചെന്ന തരത്തിൽ പ്രചാരണം വരുന്നതെന്ന് സിൽവി പറയുന്നു. ആത്മാർഥതയുണ്ടെങ്കിൽ മേതിൽ ദേവിക ഇന്ത്യൻ സൈൻ ലാംഗ്വേജ് ഗൗരവത്തോടും ആത്മാർഥതയോടും കൂടി അഭ്യസിക്കട്ടെ എന്നും സിൽവി പറയുന്നു.
അതേസമയം ബധിരര്‍ക്കും മുകര്‍ക്കും വേണ്ടിയുള്ള ദി ക്രോസ് ഓവര്‍ ഡാന്‍സ് എന്ന ഡോക്യുമെന്‍ററിക്കായി മേതില്‍ ദേവിക ഏറെ അധ്വാനിച്ചിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ . നിരവധി ദിവസങ്ങള്‍ സമര്‍പ്പിച്ച് ബധിരരുടെയും മൂകരുടെയും ആംഗ്യഭാഷ അഭ്യസിച്ചു. ഈ ആംഗ്യഭാഷയെ നൃത്തത്തിലേക്ക് സംക്രമിപ്പിച്ചു. അതോടെ മേതില്‍ ദേവികയുടെ നൃത്തച്ചുവടുകളും മുദ്രകളും അനായാസും ബധിരവും മൂകരും ആസ്വദിക്കാനും തുടങ്ങി. അതാണ് നര്‍ത്തകി ഉദ്ദേശിച്ചതും. ഗാനമില്ലാതെ, മേളമില്ലാതെ നിശ്ശബ്ദം നൃത്തത്തിന്റെ ആത്മാവ് ബധിരര്‍ക്കും മൂകര്‍ക്കും പകര്‍ന്നുകൊടുക്കുക. നൃത്തം കാണാനെത്തിയ ബധിരരും മൂകരും നൃത്തം ഏറെ അറിഞ്ഞാസ്വദിക്കുകയും ചെയ്തു. ഡാന്‍സ് ഫിലാന്ത്രൊപി ആന്‍റ് സോഷ്യല്‍ ഇന്‍ക്ലൂഷന്റെ ഭാഗമായാണ് ഈ ഡോക്യുമെന്‍ററി. അതായത് ബധിരരെയും മൂകരെയും കൂടില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ക്കലാണ് ലക്ഷ്യം. കോഴിക്കോട് ആസ്ഥാനമായ ഡ്രീം ഓഫ് അസ് ആയിരുന്നു നൃത്തപരിപാടിയുടെ സംഘാടകർ.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...