Connect with us

ചെറുപ്പം മുതലേ ഇന്ത്യന്‍ സിനിമയുടെ ഒരു കടുത്ത ആരാധിക; ഇപ്പോഴിതാ സിനിമയെ പറ്റിയും രാഷ്ട്രീയത്തെ പറ്റിയും വനൂരി കഹിയു

News

ചെറുപ്പം മുതലേ ഇന്ത്യന്‍ സിനിമയുടെ ഒരു കടുത്ത ആരാധിക; ഇപ്പോഴിതാ സിനിമയെ പറ്റിയും രാഷ്ട്രീയത്തെ പറ്റിയും വനൂരി കഹിയു

ചെറുപ്പം മുതലേ ഇന്ത്യന്‍ സിനിമയുടെ ഒരു കടുത്ത ആരാധിക; ഇപ്പോഴിതാ സിനിമയെ പറ്റിയും രാഷ്ട്രീയത്തെ പറ്റിയും വനൂരി കഹിയു

ഈ വര്‍ഷത്തെ ഐഎഫ്എഫ്‌കെയുടെ സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്‌കാരം സ്വന്തമാക്കിയത് കെനിയന്‍ സംവിധായിക വനൂരി കഹിയു ആയിരുന്നു. വനൂരിയുടെ ‘ഫ്രം എ വിസ്പര്‍’, ‘പുംസി’,’റഫീക്കി’ എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴിതാ സിനിമയെ പറ്റിയും തന്റെ രാഷ്ട്രീയത്തെ പറ്റിയും സംസാരിക്കുകയാണ് വനൂരി കഹിയു.

കേരളത്തില്‍ വെച്ച് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മനുഷ്യരുടെ ഐക്യത്തെയാണ് മേള അടയാളപ്പെടുത്തുന്നതെന്നും വനൂരി കഹിയു പറയുന്നു. കൂടാതെ തന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചിത്രം ഒരു ഇന്ത്യന്‍ സിനിമയാണെന്നും വനൂരി കഹിയു പറയുന്നു.

‘ധാരാളം വനിതാ സംവിധായകരുള്ള കെനിയന്‍ സിനിമ കമ്മ്യൂണിറ്റിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. ലോകത്തിലെ മറ്റുള്ള സംവിധായകരെ നയിക്കുന്ന വെളിച്ചമാകണമെന്ന ആഗ്രഹം ഉള്ള ധാരാളം വനിതാ മുന്‍നിര സംവിധായകര്‍ രാജ്യത്തുണ്ട്.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുന്ന ചിത്രങ്ങള്‍ കൂടുതലായി വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സംസാരിക്കാന്‍ ആളുകള്‍ ഭയക്കുന്ന, പ്രതികരിക്കാന്‍ വിമുഖത കാണിക്കുന്ന, വേര്‍തിരുവുകളുള്ള കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.

പരസ്പര ബഹുമാനത്തോടെയുള്ള സംഭാഷണങ്ങളും ചര്‍ച്ചകളും ഇല്ലാതെ ലോകം വളരില്ല. സുരക്ഷിതമായ ഇടങ്ങളും സ്ത്രീകള്‍ക്ക് ഉയര്‍ന്ന് വരാനാകുന്ന സാഹചര്യങ്ങളും പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങളും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

ചെറുപ്പം മുതലേ ഇന്ത്യന്‍ സിനിമയുടെ ഒരു കടുത്ത ആരാധികയാണ് ഞാന്‍. ഏറ്റവും പ്രിയപ്പെട്ട ചിത്രം ‘ദേവ്ദാസ്’ ആണ്. ഒരു ഫിലിം മേക്കര്‍ ആക്കുന്നതില്‍ ഒരുപാട് സ്വാധീനം ചെലുത്തിയ ചിത്രമാണിത്. ബോളിവുഡിലെ സിനിമകള്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നുമില്ല. സെറ്റ്, സംഗീതം, ഡാന്‍സ്, വസ്ത്രലങ്കാരം എന്നിവയിലൊക്കെ മികവ് പുലര്‍ത്തുന്നു. ബോളിവുഡിലെ പ്രേക്ഷകരും അത്ഭുതപ്പെടുത്തുന്നതാണ്’ എന്നാണ് അഭിമുഖത്തില്‍ വനൂരി കഹിയു പറഞ്ഞത്.

More in News

Trending