
News
ഐഎഫ്എഫ്കെ; പ്രേക്ഷക പുരസ്കാരത്തിനുള്ള വോട്ടെടുപ്പ് ഇന്ന് തുടങ്ങും; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ;
ഐഎഫ്എഫ്കെ; പ്രേക്ഷക പുരസ്കാരത്തിനുള്ള വോട്ടെടുപ്പ് ഇന്ന് തുടങ്ങും; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ;

നാടും നഗരവും ആവേശത്തോടെ ഏറ്റെടുത്ത രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ബുധനാഴ്ച രാവിലെ 11 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ഡിസംബര്‍ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെ നീളുമെന്ന് സംഘാടകര്‍ അറിയിച്ചു. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്.
അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ് എം എസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്കാരം മേളയുടെ സമാപനസമ്മേളനത്തില്‍ സമ്മാനിക്കും. വോട്ട് ചെയ്യാനായി ഇക്കാര്യങ്ങള്‍ അറിയുക;
1. registration.iffk.in എന്നതാണ് വെബ്സൈറ്റ് വിലാസം
2 . എസ് എം എസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < Space > FILM CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയക്കുക.
1 .അക്കിലിസ് (കോഡ് IC001)
2 .ആഗ്ര (കോഡ് IC002)
3 .ഓൾ ദി സയലൻസ് (കോഡ് IC003)
4 .ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ് (കോഡ് IC004)
5 .ഫാമിലി (കോഡ് IC005)
6 .പവർ ആലി (കോഡ് IC006)
7 .പ്രിസൺ ഇൻ ദി ആന്റെസ് (കോഡ് IC007)
8 .സെർമൺ ടു ദി ബേർഡ്സ് (കോഡ് IC008)
9 .സതേൺ സ്റ്റോം (കോഡ് IC009)
10.സൺഡേ ( കോഡ് IC010)
11. തടവ് (കോഡ് IC011)
12 .ദി സ്നോ സ്റ്റോം (കോഡ് IC012)
13.ടോട്ടം (കോഡ് IC013)
14.വിസ്പേർസ് ഓഫ് ഫയർ ആൻഡ് വാട്ടർ (കോഡ് IC014)
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...