
Tamil
ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണം; തൃഷ, ഖുശ്ബു, ചിരഞ്ജീവി എന്നിവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്കി മന്‍സൂര്‍ അലിഖാന്
ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണം; തൃഷ, ഖുശ്ബു, ചിരഞ്ജീവി എന്നിവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്കി മന്‍സൂര്‍ അലിഖാന്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വലിയ വിവാദമായി മാറിയ സംഭവമായിരുന്നു നടന് മന്‍സൂര്‍ അലിഖാന് തൃഷയെ കുറിച്ച് പറഞ്ഞ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. ഇപ്പോഴിതാ നടി തൃഷ, ദേശീയ വനിതാ കമ്മിഷന് അംഗം ഖുശ്ബു, നടന് ചിരഞ്ജീവി എന്നിവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കകുയാണ് നടന്. മദ്രാസ് ഹൈക്കോടതിയില്‍ ആണ് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.
മൂവരും തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ അപമാനിച്ചുവെന്നും നഷ്ടപരിഹാരം നല്‍കണം എന്നുമാണ് മന്‍സൂറിന്റെ ആവശ്യം.ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വീഡിയോ പൂര്‍ണമായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നുമാണ് ഹര്‍ജിയിലെ ആരോപണം.
‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലായിരുന്നു തൃഷയ്ക്കെതിരെ മന്‍സൂര്‍ അ ശ്ലീല പരാമര്‍ശം നടത്തിയത്. ലിയോയില്‍ തൃഷയാണ് നായികയെന്ന് അറിഞ്ഞപ്പോള്‍ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു നടന് പറഞ്ഞത്.
ഇതിനെതിരെ തൃഷ തന്നെയാണ് ആദ്യം രംഗത്തെത്തിയത്. മന്‍സൂര്‍ ഖാന്റെ കൂടെ ഇനിയൊരിക്കലും അഭിനയിക്കില്ലെന്ന് തൃഷ വ്യക്തമാക്കിയിരുന്നു. പിന്നാലെ ലോകേഷ് കനകരാജ്, നടന്മാരായ ചിരഞ്ജീവി, നിതിന്‍, നടി മാളവിക മോഹനന്, ഗായിക ചിന്മയി തുടങ്ങിയവര്‍ തൃഷയ്ക്ക് പിന്തുണയുമായെത്തി.
സംഭവത്തില്‍ നടന് മന്‍സൂര്‍ അലി ഖാനെതിരേ ദേശീയ വനിതാ കമ്മിഷന് സ്വമേധയാ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതില്‍ മന്‍സൂര്‍ അലിഖാന് മാപ്പ് പറഞ്ഞെങ്കിലും പിന്നീട് താരം തൃഷയ്ക്കും ഖുശ്ബുവിനും ചിരഞ്ജീവിക്കുമെതിരെ രംഗത്തെത്തുകയായിരുന്നു.
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...