Connect with us

ചെന്നൈ വെള്ളപ്പൊക്കം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം പ്രഖ്യാപിച്ച് നടന്‍ ഹരീഷ് കല്യാണ്‍

News

വളരെ വലിയ ദുരന്തമാണ് മിഷോങ് ചുഴലിക്കാറ്റ് ചെന്നൈയിലും മറ്റു ജില്ലകളിലും വരുത്തിയത്. നിലവില്‍ ഇതില്‍ നിന്ന് ചെന്നൈ മോചനം നേടി വരികയാണ്. ഈ സാഹചര്യത്തില്‍ നാടിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സിനിമയിലെ യുവതാരം ഹരീഷ് കല്യാണ്‍.

ഒരു ലക്ഷം രൂപയാണ് താരം ധനസഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

്അതേസമയം മിഷോങ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമെന്ന നിലയില്‍ 10 ലക്ഷം രൂപ നടന്‍മാരായ കാര്‍ത്തിയും സൂര്യയും പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ആരാധക സംഘടന വഴിയാണ് താരങ്ങള്‍ പണമെത്തിച്ചത്. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പട്ട്, തിരുവള്ളൂര്‍ എന്നീ പ്രളയബാധിത ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പണം വിനിയോഗിക്കുക.

More in News

Trending

Recent

To Top