
News
കെജിഎഫ് 3; റോക്കി ഭായ് ആയി എത്തുന്നത് യാഷ് തന്നെ, പക്ഷേ…; വെളിപ്പെടുത്തലുമായി സംവിധായകന്
കെജിഎഫ് 3; റോക്കി ഭായ് ആയി എത്തുന്നത് യാഷ് തന്നെ, പക്ഷേ…; വെളിപ്പെടുത്തലുമായി സംവിധായകന്

കന്നട സിനിമയില്‍ നിന്ന് എത്തി അടുത്ത കാലത്ത് വലിയ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു കെജിഎഫ്. രണ്ട് ചാപ്റ്ററുകളായി എത്തിയ ചിത്രം തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ആരാധകര്‍ക്ക് ആവേശമായി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗം എത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
സംവിധായകന് പ്രശാന്ത് നീല്‍ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. തന്റെ ഏറ്റവും പുതിയ ചിത്രമായ സലാറിന്റെ പ്രമോഷന് വേളയിലാണ് സംവിധായകന് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ തിരക്കഥ നേരത്തെ തന്നെ തയ്യാറായിരുന്നു. എന്നാല്‍ ചിത്രത്തില്‍ സംവിധായകന് താനാണോ എന്ന കാര്യം നിശ്ചയിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ ഉടന്‍ തന്നെ ആരാധകരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും ചിത്രത്തില്‍ റോക്കി ഭായ് ആയി എത്തുന്നത് യാഷ് തന്നെയായിരിക്കുമെന്നും പ്രശാന്ത് നീല്‍ പറഞ്ഞു. അതേസമയം യാഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നാളെ നടക്കാനിരിക്കെയായിരുന്നു സംവിധായകന് മൂന്നാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ വീണ്ടും ആവശത്തിലായിരിക്കുകയാണ് ആരാധകര്‍.
ജൂനിയര്‍ എന്‍ടിആറും ഒരുമിച്ചുള്ള ചിതത്തെ കുറിച്ചും പ്രശാന്ത് നീല്‍ സംസാരിച്ചു. സാലാറിന് ശേഷം താന്‍ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും എന്‍ടിആര്‍ 31. അടുത്ത വര്‍ഷം പകുതിയോടെയായിരിക്കും ആ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....