Connect with us

സെറ്റില്‍ ഒരു മെയിന്‍ ടെക്‌നീഷ്യന്‍ സിനിമാ നടിയുടെ റൂമില്‍ അറിയാതെ കയറി, അയാളെ പറഞ്ഞുവിട്ടു; ഡിസിപ്ലിന്‍ ഇല്ലെങ്കില്‍ സിനിമ നമ്മളുടെ കൈയിലൊന്നും നില്‍ക്കില്ലെന്ന് സന്തോഷ് ടി കുരുവിള

News

സെറ്റില്‍ ഒരു മെയിന്‍ ടെക്‌നീഷ്യന്‍ സിനിമാ നടിയുടെ റൂമില്‍ അറിയാതെ കയറി, അയാളെ പറഞ്ഞുവിട്ടു; ഡിസിപ്ലിന്‍ ഇല്ലെങ്കില്‍ സിനിമ നമ്മളുടെ കൈയിലൊന്നും നില്‍ക്കില്ലെന്ന് സന്തോഷ് ടി കുരുവിള

സെറ്റില്‍ ഒരു മെയിന്‍ ടെക്‌നീഷ്യന്‍ സിനിമാ നടിയുടെ റൂമില്‍ അറിയാതെ കയറി, അയാളെ പറഞ്ഞുവിട്ടു; ഡിസിപ്ലിന്‍ ഇല്ലെങ്കില്‍ സിനിമ നമ്മളുടെ കൈയിലൊന്നും നില്‍ക്കില്ലെന്ന് സന്തോഷ് ടി കുരുവിള

ഈ വര്‍ഷമാണ് മലയാള ചലച്ചിത്ര രംഗത്ത് സമഗ്ര നയം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു. നയത്തിന്റെ കരട് തയ്യാറാക്കാന്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ ചെയര്‍മാനും ചലച്ചിത്രമേഖലയിലെ പ്രമുഖരെയും ഉള്‍പ്പെടുത്തി പത്തംഗസമിതിയെ ആണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കണ്‍വീനര്‍ ആയ സമിതിയില്‍ എം എല്‍ എയും നടനുമായ മുകേഷ്, നടി മഞ്ജു വാര്യര്‍, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, നടി പത്മപ്രിയ, ഛായാഗ്രാഹകന്‍ രാജീവ് രവി, നടി നിഖിലാ വിമല്‍, നിര്‍മാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളാണ്.

ഇപ്പോഴിതാ സിനിമയില്‍ ഉണ്ടാകേണ്ട അച്ചടക്കത്തെ പറ്റി തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് ടി കുരുവിള. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ സെറ്റില്‍ നടിയോട് മോശമായി പെരുമാറിയതിന് പ്രധാന ടെക്‌നീഷ്യനെ പിരിച്ചുവിട്ട സംഭവവും സന്തോഷ് ടി കുരുവിള പറയുന്നുണ്ട്. സിനിമയിലെ ലഹരി ഉപയോഗം ഒഴിവാക്കേണ്ടതാണ് എന്നും സന്തോഷ് കുരുവിള കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

‘സിനിമ എടുക്കുമ്പോള്‍ നമ്മുടെ മനസില്‍ സിനിമ മാത്രമെ കാണാവൂ. നമ്മുടെ സിനിമയുടെ സെറ്റുകളൊക്കെ അതുപോലെയാണ്. നമ്മുടെ സിനിമയുടെ സെറ്റില്‍ ഒരു മെയിന്‍ ടെക്‌നീഷ്യന്‍ സിനിമാ നടിയുടെ റൂമില്‍ അറിയാതെ കയറി. അറിഞ്ഞൊന്നും കയറിയതല്ല. കള്ളൊക്കെ കുടിച്ച് രാത്രിയില്‍ അറിയാതെ ഡോര്‍ മുട്ടി. ഞാന്‍ ഖത്തറിലായിരുന്നു. എന്നെ വിളിച്ച് പറഞ്ഞു.

അപ്പോള്‍ തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് വില്‍ച്ച് പറഞ്ഞു നാളെ രാവിലെ ആദ്യം ചെയ്യേണ്ടത് അയാളെ പിടിച്ച് നിര്‍ത്തുക. ഡയറക്ടര്‍, ക്യാമറമാന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇവര്‍ നാല് പേരും ചേര്‍ന്ന് പുള്ളിയുടെ ചെവിക്കുറ്റിക്കിട്ട് ഓരോ അടി അടിക്കുക. എന്നെ വീഡിയോയില്‍ കാണിക്കുക. എന്നിട്ട് പറഞ്ഞ് വിടുക. ആ സിനിമയിലെ ഏറ്റവും വലിയ ടെക്‌നീഷ്യനായിരുന്നു, പറഞ്ഞുവിട്ടു.

അത്തരം ഡിസിപ്ലിന്‍ ഈ സിനിമയില്‍ ഉണ്ടായില്ലെങ്കില്‍ സിനിമ നമ്മളുടെ കൈയിലൊന്നും നില്‍ക്കില്ല. ലഹരി ഉപയോഗിക്കുന്നവരെയൊക്കെ അറിയാം. അതൊക്കെ വലിയ അപകടമാണ്. ഇതുപയോഗിച്ചില്ലെങ്കില്‍ കഥയൊന്നും വരില്ല എന്ന് പറയുന്നവരുണ്ട്. സിനിമക്ക് മാത്രമല്ല മൊത്തം സമൂഹത്തിന് തന്നെ ഇത് ദോഷമാണ്. എനിക്ക് കമ്മിറ്റിയില്‍ നിന്ന് ഒന്നും ലഭിക്കാനില്ല. അതിനാല്‍ തന്നെ കൊണ്ട് ആകുന്നത് എന്തെങ്കിലും സിനിമയുടെ നല്ലതിനായി ചെയ്യണം എന്നുണ്ട്.’ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അടുത്തിടെ ടിനി ടോം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ഷോയ്ക്ക് പോയപ്പോള്‍ ഒരാള്‍ മമ്മൂട്ടിയെ അറിയാം ദിലീപിനെ അറിയാം എന്നൊക്കെ പറഞ്ഞു വന്നു. അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല അയാളെ ജബ്ബാര്‍ എന്ന് വിളിക്കാം. ഇയാള്‍ വലിയ തള്ളായിരുന്നു. ഇയാള്‍ സ്‌പോണ്‍സറൊന്നും അല്ല എല്ലായിടത്തുമുണ്ട്. ഇയാള്‍ നടിമാരെ അറിയാം എന്ന് പറഞ്ഞ് ഏതോ സ്ത്രീയെ വിളിച്ച് ഞങ്ങള്‍ക്ക് മുന്‍പില്‍ വച്ച് സംസാരിക്കും. പലരും അതില്‍ വീഴും.

എന്നാല്‍ ഇയാളുമായി വലിയ ബന്ധമൊന്നും വച്ചില്ല. പിന്നീടാണ് ഇയാളുടെ ബിസിനസ് അറിഞ്ഞത്. ഇയാള്‍ക്ക് കള്ള പാസ്‌പോര്‍ട് അടിക്കലായിരുന്നു പണി. ഇയാളുടെ തള്ളുകള്‍ അന്ന് വിശ്വസിക്കാത്തത് കൊണ്ടാണ് ഞാന്‍ വലിയ കുരുക്കില്‍ പെടാതിരുന്നത്. ഇയാള്‍ ഫിസിക്കല്‍ ബൈബിളുണ്ടെന്ന് പറഞ്ഞ് അയാളുടെ വീട്ടിലേയ്ക്ക് എന്നെ കൊണ്ടുപോവുകയൊക്കെ ചെയ്തിരുന്നു. അതെന്ത് ബൈബിളാണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.

സ്‌പോര്‍ട്‌സ് കാറില്‍ സഞ്ചരിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെ ഞെട്ടിക്കാന്‍ അത് വാടകയ്ക്ക് എടുത്ത് വന്നിരുന്നു അയാള്‍. ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ നടന്മാര്‍ ഈ വ്യാജന്മാരാണ്. ഞങ്ങള്‍ ഷോയ്ക്ക് പ്രാക്ടീസ് ചെയ്യുന്ന ഇടങ്ങളില്‍ വന്ന് ഒച്ചത്തില്‍ ഞങ്ങളുടെ പേര് വിളിക്കും. ഞങ്ങളുമായി നല്ല ബന്ധമാണെന്ന് കാണിക്കാനാണ് ഇത്.

ഒരു ഷോയ്ക്കിടെ ഒരു വ്യാജന്‍ വന്ന് നടി ചഞ്ചലിനെ ഒന്ന് പരിചയപ്പെടുത്തി തരണമെന്ന് പറഞ്ഞു. മര്യാദയ്‌ക്കൊക്കെ പെരുമാറണമെന്ന് പറഞ്ഞാണ് ചഞ്ചലിനെ ഇയാള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്. പക്ഷെ ഇയാള്‍ ചഞ്ചലിനെ കേറി പിടിച്ചു. ചക്കരകുടം കണ്ടാല്‍ കയ്യിടാന്‍ തോന്നുമെന്നാണ് ഇയാളോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്.

എന്നാല്‍ മമ്മൂട്ടിക്ക് ഇത്തരക്കാരെ കണ്ടാല്‍ അപ്പോള്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. മൈക്കിള്‍ ജാക്‌സണ്‍ ഡ്രെസ് ചെയ്ത് വരുന്നത് പോലെയാണ് ഒരാള്‍ വന്നത്. ഇയാളെ കണ്ടതും മമ്മൂക്കയ്ക്ക് പന്തികേട് മണത്തു. കണ്ടപാടെ മമ്മൂക്ക അയാളെ ഇറക്കിവിട്ടു. നമ്മുക്ക് ഭാവിയില്‍ പ്രശ്‌നമാകുന്ന ഇത്തരം ബന്ധങ്ങള്‍ തുടരരുത് എന്നാണ് മമ്മൂക്ക പറഞ്ഞത്’ എന്നും അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു.

More in News

Trending

Recent

To Top