
Bollywood
രശ്മികയ്ക്കും കജോളിനും പിന്നാലെ ഡീപ് ഫേക്കില്‍ കുടുങ്ങി പ്രിയങ്ക ചോപ്രയും!
രശ്മികയ്ക്കും കജോളിനും പിന്നാലെ ഡീപ് ഫേക്കില്‍ കുടുങ്ങി പ്രിയങ്ക ചോപ്രയും!
Published on

അടുത്തകാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വാക്കാണ് ഡീപ് ഫേക്ക്. പല നടിമാരുടേയും വ്യാജ വീഡിയോകള്‍ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത് വാര്‍ത്തയായിരുന്നു. രശ്മിക മന്ദാന, കത്രീന കൈഫ്, കജോള്‍, ആലിയാ ഭട്ട് എന്നിവരുടെ വീഡിയോകളാണ് ഇത്തരത്തില്‍ പ്രചരിക്കപ്പെട്ടത്. ഇക്കൂട്ടത്തിലേക്ക് ഒന്നുകൂടി എത്തിയിരിക്കുകയാണ്. നടി പ്രിയങ്കാ ചോപ്രയാണ് പുതുതായി ഡീപ് ഫേക്കിന് ഇരയായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രിയങ്കാ ചോപ്രയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചുതുടങ്ങിയത്. മറ്റുനടിമാരുടെ മുഖം ചില സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സര്‍മാരുടെ ശരീരത്തിനൊപ്പം മോര്‍ഫ് ചെയ്താണ് പ്രചരിച്ചതെങ്കില്‍ പ്രിയങ്കാ ചോപ്രയുടെ വീഡിയോ അല്പം വ്യത്യസ്തമാണ്. പ്രിയങ്കയുടെ ശബ്ദമാണ് ഇവിടെ ഡീപ് ഫേക്ക് ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്.
ഒരു ബ്രാന്‍ഡിന്റെ പ്രചാരണത്തിന്റെ ഭാഗമായി തന്റെ വാര്‍ഷിക വരുമാനത്തേക്കുറിച്ച് പ്രിയങ്കാ ചോപ്ര പറയുന്നതായാണ് വീഡിയോയിലുള്ളത്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചുണ്ടിന്റെ ചലനങ്ങളും കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയായിരുന്നു. നടി ആലിയ ഭട്ടിന്റെ വീഡിയോയാണ് തൊട്ടുമുന്‍പ് ഡീപ് ഫേക്കിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സറായ ഒരു യുവതിയുടെ വീഡിയോ എഡിറ്റ് ചെയ്ത് ആലിയയുടേതാണെന്ന വ്യാജേന സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് കജോളിന്റെ വീഡിയോ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ചത്. കത്രീന അഭിനയിച്ച ടൈഗര്‍ 3 എന്ന സിനിമയിലെ ഒരു സംഘട്ടന രംഗം ഡീപ് ഫേക്ക് ഉപയോഗിച്ച് മോശമാക്കിയാണ് പ്രചരിപ്പിച്ചത്.
ഡീപ് ഫേക്ക് വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിക്കുന്നത്. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യവുമല്ല. രശ്മികയുടെ കേസുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് ചോദ്യംചെയ്തിരുന്നു. എന്നാല്‍ അവര്‍ വീഡിയോ പങ്കുവച്ചവരാണ്. പക്ഷേ അത് സൃഷ്ടിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്.
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...