
News
വിജയകാന്ത് ആരോഗ്യവാന്‍, അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്, വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് ഭാര്യ പ്രേമലത
വിജയകാന്ത് ആരോഗ്യവാന്‍, അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്, വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് ഭാര്യ പ്രേമലത
Published on

നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന്റെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് ഭാര്യ പ്രേമലത. നടനെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് പ്രേമലത പ്രതികരിച്ചത്. വിജയകാന്ത് ആരോഗ്യത്തോടെയിരിക്കുന്നുവെന്നും പ്രേമലത പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പ്രേമലത അഭ്യര്‍ത്ഥിച്ചു. തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് നവംബര്‍ 18ന് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിജയകാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി നടന് നാസറും രംഗത്തെത്തി. വിജയകാന്ത് മരിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് നാസര്‍ വ്യക്തമാക്കി.
തമിഴ് സിനിമ അസോസിയേഷന് അംഗങ്ങള്‍ക്കൊപ്പമാണ് നാസര്‍ ആശുപത്രിയില്‍ എത്തിയത്. വിജയകാന്തിന്റെ ആരോഗ്യത്തില്‍ പുരോഗതിയുണ്ട്. വൈകാതെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാസര്‍ പറഞ്ഞു.
താരത്തിന്റെ അവസ്ഥ മോശമാണെന്ന് വ്യക്തമാക്കിക്കൊണ്ട് മെഡിക്കല്‍ ബുള്ളറ്റിന് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് 14 ദിവസം കൂടി ആശുപത്രി കഴിയേണ്ടിവരും എന്നായിരുന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും ബി.ജെ.പി നേതാവും പാർലമെന്റ് അംഗവുമായ കങ്കണ റണാവത്ത്. പലപ്പോഴും വിവാദപരമായ പ്രസ്താവനകൾ നടത്തി നടി വാർത്തകളിൽ ഇടം...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...