
Actor
50 കോടിയുടെ ആഡംബര ബംഗ്ലാവ് മകൾക്ക് സ്നേഹ സമ്മാനമായി നൽകി അമിതാഭ് ബച്ചൻ
50 കോടിയുടെ ആഡംബര ബംഗ്ലാവ് മകൾക്ക് സ്നേഹ സമ്മാനമായി നൽകി അമിതാഭ് ബച്ചൻ

നടൻ അമിതാഭ് ബച്ചൻ മകൾ ശ്വേത നന്ദയ്ക്ക് 50.63 കോടി രൂപ വിലപിടിപ്പുളള ബംഗ്ലാവ് സമ്മാനിച്ചു. മുംബയിലെ ജുഹുവിലുളള ‘പ്രതീക്ഷ’ എന്ന് പേരുളള ബംഗ്ലാവാണ് താരം മകൾക്കായി സമ്മാനിച്ചത്. ജുഹുവിൽ തന്നെ ബച്ചൻ കുടുംബത്തിന് മൂന്ന് വലിയ ബംഗ്ലാവുകൾ ഉണ്ടെന്നാണ് വിവരം. താരത്തിന്റെ മകൻ അബിഷേക് ബച്ചന്റെയും ഐശ്വര്യറായിയുടെയും വിവാഹ സൽക്കാരങ്ങൾ ജുഹുവിലെ പ്രതീക്ഷ, ജൽസ, ജനക് തുടങ്ങിയ ബംഗ്ലാവുകളിൽ വച്ചാണ് നടന്നത്.
പ്രോപ്പർട്ടി രജിസ്ട്രേഷൻ വെബ്സൈറ്റായ സാപ്കി.കോമിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഈ മാസം ഒമ്പതിനാണ് താരം ബംഗ്ലാവ് മകളുടെ പേരിലേക്ക് മാറ്റിയത്. മറ്റ് രേഖകൾ തയ്യാറാക്കുന്നതിനായി 50.65 ലക്ഷം കൈമാറിയതായും വിവരം ലഭിച്ചു.
വിതാൽ നഗർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുളള പ്രതീക്ഷ 674 ചതുരശ്ര അടിയിലും 890.47 ചതുരശ്ര അടിയിലും രണ്ട് പ്ലോട്ടുകളിലായാണ് സ്ഥിതി ചെയ്യുന്നത്. 890.47 ചതുരശ്ര അടിയിലുളള ബംഗ്ലാവിന്റെ ഭാഗം അമിതാഭ് ബച്ചന്റെയും ഭാര്യ ജയ ബച്ചന്റെയും പേരിലുളളതാണ്. 674 ചതുരശ്ര അടിയിലുളള ബംഗ്ലാവിന്റെ ഭാഗം അമിതാഭ് ബച്ചന്റെ പേരിൽ മാത്രമുളളതാണ്.
കഴിഞ് ദിവസമായിരുന്നു ഉണ്ണി മുകുന്ദൻ മുൻ മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചെന്ന പരാതി പുറത്തെത്തുന്നത്. ഈ സംഭവത്തിൽ ഉണ്ണി മുകുന്ദനോട് വിശദീകരണം...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയത്. നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മർദ്ദിക്കുകയും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...