Connect with us

പ്രതിഫലത്തിൽ വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ല! 9 സ്കിനിന് പിന്നാലെ ഞെട്ടിച്ച് നയൻതാര

Actress

പ്രതിഫലത്തിൽ വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ല! 9 സ്കിനിന് പിന്നാലെ ഞെട്ടിച്ച് നയൻതാര

പ്രതിഫലത്തിൽ വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ല! 9 സ്കിനിന് പിന്നാലെ ഞെട്ടിച്ച് നയൻതാര

കേരളത്തിലെ ഒരു പ്രാദേശിക ചാനൽ അവതാരക എന്നതിൽനിന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ എന്ന നിലയിലേക്കുള്ള നയൻതാരയുടെ വളർച്ച കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. സൂപ്പർ സ്റ്റാർ പദവി പുരുഷൻമാർക്ക് മാത്രമല്ല, സ്ത്രീകൾക്കും ലഭിക്കുമെന്ന് തെളിയിച്ച തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര.

താരം തന്റെ വ്യക്തി ജീവിതത്തിനും കരിയറിനും ഒരേ പോലെ പ്രാധാന്യം കൊടുത്തു. ഒരു ഹീറോയുടെയോ സംവിധായകന്റെയോ നിഴലിൽ നിൽക്കാൻ നയൻതാര തയ്യാറായില്ല. മിക്ക നടിമാരും കൊതിക്കുന്നതാണ് സംവിധായകൻ മണിരത്നം ചിത്രത്തിൽ അവസരം. എന്നാൽ പ്രതിഫലത്തിൽ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാത്ത നയൻതാര ഈ അവസരം വേണ്ടെന്ന് വെച്ചു. 12 കോടി രൂപയാണ് നടി ആവശ്യപ്പെട്ട പ്രതിഫലം. ഈ തുക നൽകാൻ നിർമാതാക്കൾ തയ്യാറായില്ല. ഇതോടെയാണ് പകരം തൃഷയെ നായികയാക്കിയതെന്നാണ് പുറത്ത് വന്ന വിവരം. വലിയ അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ടെങ്കിലും മികച്ച സിനിമകൾ ഇപ്പോഴും നയൻതാരയെ തേടിയെത്തുന്നുണ്ട്.

സിനിമയ്ക്കൊപ്പം തന്റെ ബിസിനസ് ശൃംഖലയും വളർത്തുകയാണ് നയൻതാരയിപ്പോൾ. ഒന്നിലേറെ ബിസിനസ് സംരഭങ്ങൾക്ക് നടി തുടക്കം കുറിച്ചു. ഇതിലേറ്റവും പ്രധാനപ്പെട്ടത് 9 സ്കിൻ എന്ന ബ്യൂട്ടി ബ്രാൻ‍ഡാണ്. ഇപ്പോഴിതാ നയൻതാരയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. താരം സംവിധാനത്തിലേക്കും ചുവട് വെക്കാനൊരുങ്ങുന്നെന്നാണ് സൂചന. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ഫോട്ടോയാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. പുതിയ തുടക്കങ്ങളുടെ മാന്ത്രികതയിൽ വിശ്വസിക്കുക എന്ന് കുറിച്ച് കൊണ്ട് ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന ഫോട്ടോയാണ് നയൻതാര പങ്കുവെച്ചത്.

സംവിധായികയാകുകയാണോ എന്ന് പോസ്റ്റിന് താഴെ നിരവധി പേർ ചോദിക്കുന്നുണ്ട്. നിലവിൽ സിനിമകളുടെ തിരക്കിലാണ് നടി. ഇതിനൊപ്പം ബിസിനസ് കാര്യങ്ങളും നോക്കുന്നു. സ്വന്തം പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേഴ്സിന്റെ കാര്യങ്ങളും നോക്കാനുണ്ട്. ഇതിന് പുറമെ ഇരട്ടക്കുട്ടികളുടെ അമ്മയുമാണ്. ഇതിനിടെയാണ് നടി സംവിധാനത്തിലേക്ക് തിരിക്കുന്നെന്ന വാർത്ത പുറത്ത് വരുന്നത്. എല്ലാ കാര്യങ്ങൾക്കും നടിക്ക് എങ്ങനെ സമയം കണ്ടെത്താൻ കഴിയുന്നു എന്നാണ് ആരാധകരുടെ ചോദ്യം.

കുടംബ ജീവിതത്തിലേക്ക് കടന്ന ശേഷം പൊതുവെ കരിയറിലെ തിരക്കുകൾ കുറയുന്നതാണ് പതിവെങ്കിൽ നയൻതാരയുടെ കാര്യത്തിൽ സംഭവിച്ചത് മറിച്ചാണ്. വിവാഹശേഷവും നടി തന്റെ പ്രൊഫഷന് വലിയ പ്രാധാന്യം നൽകുന്നു. ഭർത്താവ് വിഘ്നേശ് ശിവൻ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാണ് കരിയറിനെ കൂടുതൽ​ ​ഗൗരവമായെടുത്തതെന്ന് നയൻതാര മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. സിനിമാ രം​ഗത്ത് ഇന്ന് മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനമുള്ളതാണ് പല മേഖലകളിൽ കൈ വെക്കാൻ നയൻതാരയെ തുണയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് നടിക്ക് 39 വയസ് പൂർത്തിയായത്. കുടുംബത്തോടൊപ്പം പിറന്നാൾ ദിനം ആഘോഷിക്കുകയും ചെയ്തു. നാൽപതിനോട് അടുത്തിരിക്കുന്ന നയൻതാര അഭിനയത്തിനപ്പുറം തന്റെ മറ്റ് വരുമാന വരുമാനസ്രോതസുകളെല്ലാം ഇതിനകം ഉറപ്പ് വരുത്തി എന്നതും എടുത്ത് പറയേണ്ടതാണ്.

More in Actress

Trending

Recent

To Top