Actor
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയിലെ അത്യപൂര്‍വ്വമായ ബ ലാത്സഗക്കേസിലെ പ്രതി; അടിപിടി മുതല്‍ കുംഭകോണം വരെ!; മന്‍സൂര്‍ അലിഖാന്‍ ജീവിതത്തിലും നല്ല ഒന്നാന്തരം വില്ലന്‍
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയിലെ അത്യപൂര്‍വ്വമായ ബ ലാത്സഗക്കേസിലെ പ്രതി; അടിപിടി മുതല്‍ കുംഭകോണം വരെ!; മന്‍സൂര്‍ അലിഖാന്‍ ജീവിതത്തിലും നല്ല ഒന്നാന്തരം വില്ലന്‍
തെന്നിന്ത്യന്‍ സിനിമകളില്‍ അറപ്പ് തോന്നുന്ന വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മന്‍സൂര്‍ അലി ഖാന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലിലെ സ്ഥിരം സാന്നിധ്യമാണ് നടന്‍. വിജയ്- ലോകേഷ് കനകരാജ് ചിത്രം ലിയോയില്‍ മന്‍സൂര്‍ ഒരു വേഷം ചെയ്തിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നടത്തിയ ചില പ്രസ്താവനകളാണ് നടനെ വിവാദക്കുരുക്കില്‍ പെടുത്തിയത്. ചിത്രത്തിലെ നടി തൃഷയ്‌ക്കെതിരെ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് താരം നടത്തിയത്.
‘എനിക്ക് വലിയ ആഗ്രഹമായിരുന്നു. തൃഷയുടെ കൂടെയാണോ അഭിനയിക്കുന്നത്. ഉറപ്പായും ബെഡ് റൂം സീന്‍ കാണും. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ ഇടാമെന്ന് വിചാരിച്ചു. 150 സിനിമകളില്‍ ചെയ്യാത്ത ബ ലാത്സംഗ സീനൊന്നുമല്ലല്ലോ ഇത്” എന്നായിരുന്നു മന്‍സൂറിന്റെ വാക്കുകള്‍. സംഭവം വിവാദമായതോടെ തൃഷ പരസ്യമായി രംഗത്തെത്തി. അതോടെ സംഭവം ഒന്നുകൂടെ കൊഴുത്തു. പിന്നാലെ താന്‍ തമാശ പറഞ്ഞതാണെന്നും മാപ്പ് പറയാന്‍ സൗകര്യമില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു നടന്‍. എന്നാല്‍ സംഭവം കൂടുതല്‍ സങ്കീര്‍ണതകളിലേയ്ക്ക് കടന്നപ്പോഴേയ്ക്കും മാപ്പ് പറഞ്ഞ് തടിയൂരാനുള്ള ശ്രമവും അദ്ദേഹം നടത്തി.
ഈ സംഭവം തമിഴ് നാട്ടിലും കേരളത്തിലും സിനിമാ താരങ്ങള്‍ക്കിടയില്‍ വരെ ചര്‍ച്ചയ്ക്ക് ഇടയാക്കി. വെട്ടൊന്ന് മുറി രണ്ട് എന്ന സംസാര രീതിയും ആരെയും കൂസാക്കാത്ത സ്വഭാവവും കൊണ്ടു തന്നെ ശരിക്കും ആരാണ് ഈ മന്‍സൂര് അലി ഖാന്‍ എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. എന്നും വിവാദ നായകനായിരുന്നു മന്‍സൂര്‍ അലി ഖാന്‍. അദ്ദേഹം ചെയ്ത മിക്ക കഥാപാത്രങ്ങളെയും പോലെ തന്നെ ജീവിതത്തിലും നല്ല ഒന്നാന്തരം വില്ലനാണ്. ഇന്നും പലര്‍ക്കും അറിയാത്ത, പറഞ്ഞാല്‍ ഒരു പക്ഷേ വിശ്വസിക്കാന്‍ പാടുള്ള ഒരുപാട് കുറ്റകൃത്യങ്ങള്‍ മന്‍സൂറിന്റെ പേരിലുണ്ട്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയിലെ തന്നെ അത്യപൂര്‍വ്വമായ ഒരു ബ ലാത്സഗക്കേസിലെ പ്രതിയാണ് മന്‍സൂര്‍.
23കാരിയായ യുവതിയുടെ പരാതിയില്‍ ബ ലാത്സംഗ കുറ്റം ചുമത്തി നടനെ ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. 2001 മാര്‍ച്ച് 27 ന് ആയിരുന്നു സംഭവം. പിന്നീട്, 2012ല്‍, മദ്രാസ് ഹൈക്കോടതി, ഈ ശിക്ഷ റദ്ദാക്കുകുകയും നടന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ യുവതിയോട് ഉത്തരവിടുകയും ചെയ്തു. ഒരു റേ പ്പ് കേസില്‍ പ്രതിയ്ക്ക് നഷ്ടപരിഹാരം വിധിക്കുന്നത് ഇന്ത്യയില്‍ ആദ്യ സംഭവമായിരുന്നു.
1996 ലാണ് കേസിന് ആസ്പദമായ സംഭവം. മന്‍സൂര്‍ അലി ഖാന്‍ തന്റെ കാറില്‍ തന്നെ ഒരു ഹോട്ടലില്‍ കൊണ്ടുപോയി, മയ ക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി ബ ലാത്സംഗം ചെയ്യുകയായിരുന്നുന്നെന്നാണ് യുവതിയുടെ പരാതി. ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തി. 1998 മെയ് മാസത്തില്‍ യുവതി ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി. യുവതിയുടെ പരാതിയില്‍ 1998 ഡിസംബര്‍ 11ന് ഖാനെ അറസ്റ്റ് ചെയ്തു.
ലൈ ംഗികാതിക്രമക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി 2001 മാര്‍ച്ച് 27ന് ശിക്ഷിക്കപ്പെട്ടു. വിചാരണക്കോടതി അദ്ദേഹത്തിന് ഏഴ് വര്‍ഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും വിധിച്ചു. എന്നാല്‍ മദ്രാസ് ഹൈക്കോടതി ഇയാളുടെ ജയില്‍ ശിക്ഷ റദ്ദാക്കിയെങ്കിലും യുവതിക്ക് 3.25 ലക്ഷം രൂപയും കുട്ടിക്ക് 7 ലക്ഷം രൂപയും നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി നേരത്തെ വിവാഹിതായിരുന്നുവെന്നും 1994 ഓഗസ്റ്റില്‍ ഇവര്‍ വിവാഹിതയായതിന്റെയും പിന്നീട് ഭര്‍ത്താവുമായി പിരിഞ്ഞതിന്റെയും രേഖകള്‍ മന്‍സൂര്‍ കോടതിയില്‍ ഹാജരാക്കി. ഇതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.
2012 ജനുവരിയില്‍ അരുമ്പാക്കത്ത് 16 നിലകളുള്ള വസ്തു അനധികൃതമായി നിര്‍മ്മിച്ചുവെന്നാരോപിച്ച് ഭൂമി കൈയേറ്റ കുറ്റത്തിന് ആയിരുന്നു പിന്നീടത്തെ അറസ്റ്റ്. എന്നാല്‍ തന്റെ പേപ്പറുകള്‍ എല്ലാം കൃത്യമാണെന്നും ചിലര്‍ തന്നെ കുടുക്കുകയായിരുന്നുവെന്നായിരുന്നു നടന്റെ വാദം. ചില റിയല്‍ എസ്‌റ്റേറ്റ് ഫിനാന്‍സിങ്് ഇടപാടുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതൊക്കെ പലപ്പോഴും വിവാദമായി.
ഒരു വിഭാഗം ആളുകള്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ഒരു ആക്റ്റീവിസ്റ്റിന്റെ ഇമേജ് മന്‍സൂറിന് നല്‍കുന്നുണ്ടെങ്കിലും ഇതെല്ലാം വെറുമൊരു മുഖം മൂടിയാണെന്നാണ് പലരും പറയുന്നത്. റിയല്‍ എസ്‌റ്റേറ്റ് അടക്കമുള്ള നിരവധി ബിസിനസുകള്‍ അദ്ദേഹത്തിന് ഉണ്ടെന്നും, സിനിമക്കുള്ള ഫിനാന്‍സ് എന്നതിന്റെ മറവില്‍ വട്ടിപ്പലിശക്ക് കൊടുക്കുന്നുണ്ടെന്ന് വരെ ആരോപണം ഉയരുന്നുണ്ട്. 2021 ഏപ്രിലില്‍ കോവിഡ് വാക്‌സിനേഷനെ കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിച്ചതിന് ഖാനെ അറസ്റ്റ് ചെയ്യുക മാത്രമല്ല, 2 ലക്ഷം രൂപ പിഴയിടുകയും ചെയ്തു.
നേരത്തെ നടി തമന്നക്കെതിരെയും ഇയാള്‍ ലൈംഗിക അധിക്ഷേപം നടത്തിയിരുന്നു. ജയിലറിലെ തമന്നയുടെ നൃത്തരംഗത്തിനെതിരെയാണ് നടന്‍ രംഗത്ത് എത്തിയത്. എനിതനേറെ പറയുന്നു, നടന്‍ രജനീകാന്തിനെതിരെ സംസാരിക്കാന്‍ ധൈര്യപ്പെട്ട ഏക സെലിബ്രിറ്റിയാണ് അദ്ദേഹം. അക്ഷരാര്‍ത്ഥത്തില്‍ തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് അദ്ദേഹം, പക്ഷേ ഇപ്പോഴും തുടര്‍ച്ചയായി ഒന്നിന് പുറകെ ഒന്നായി സിനിമകളില്‍ അഭിനയിക്കുന്നു. സംവിധായകരും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കുകയാണ്. ചെറിയ ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വേണ്ടത്ര ഓടുന്നില്ല. വലിയ താരചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അവര്‍ പണം ചിലവഴിക്കുന്നത്, അതിനാല്‍ ആ ചിത്രങ്ങള്‍ മാത്രമേ വിജയിക്കുകയുള്ളൂ എന്നായിരുന്നു മന്‍സൂറിന്റെ വാക്കുകള്‍.