
News
‘കടം വെച്ച് പോയ… ഒരു കൊതിപ്പിച്ച നടന്’; വിനോദ് തോമസിനെയോര്ത്ത് തരുണ്‍ മൂര്‍ത്തി
‘കടം വെച്ച് പോയ… ഒരു കൊതിപ്പിച്ച നടന്’; വിനോദ് തോമസിനെയോര്ത്ത് തരുണ്‍ മൂര്‍ത്തി

കഴിഞ്ഞ ദിവസമായിരുന്നു നടന് വിനോദ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ നടന് വിനോദ് തോമസിന്റെ വിയോഗത്തില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകന് തരുണ്‍ മൂര്‍ത്തി. ഓപ്പറേഷന് ജാവയിലെ വിനോദിന്റെ വേഷം അവസാന നിമിഷം കട്ട് ചെത് പോയതിനെ പറ്റി സംവിധായകന് പറയുന്നു. കടംവച്ച് പോയ ഒരു കൊതിപ്പിച്ച നടനാണ് വിനോദ് എന്നും തരുണ്‍ കുറിക്കുന്നു.
‘ചേട്ടാ… ഓപ്പറേഷന് ജാവ യിലെ വേഷം അവസാന നിമിഷം കട്ട് ചെയ്ത് പോയി…പകരമായി സൗദി വെള്ളക്ക യില്‍ മജിസ്ട്രേറ്റ് ആയി വിളിച്ചപ്പോള്‍ ഡേറ്റ് ക്ലാഷ് വന്നു ചെയ്തേ പോയി…കടം വെച്ച് പോയ… ഒരു കൊതിപ്പിച്ച നടന്’, എന്നാണ് തരുണ്‍ മൂര്‍ത്തി കുറിച്ചത്.
വിനോദിനെ ഇന്ന് വൈകുന്നേരത്തോടൊണ് കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം പാമ്പാടിയിലെ ബാറിന് സമീപം ആയിരുന്നു വിനോദിനെ കണ്ടത്. വിളിച്ചിട്ടും കാര്‍ തുറക്കാതെ വന്നതോടെ ചില്ല് പൊട്ടിക്കുക ആയിരുന്നു. മരണകാരണം എന്താണെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ അറിയാനാകൂ.
നിരവധി ഷോര്‍ട് ഫിലിമില്‍ അഭിനയിച്ച വിനോദ് അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂണ്‍, അയാള്‍ ശശി തുടങ്ങി ഒട്ടനവധി സിനിമകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഥാപാത്രം വലുതോ ചെറുതോ ആയിക്കോട്ടെ സ്കോര്‍ ചെയ്ത് പ്രേക്ഷക മനസിലിടം നേടാന്‍ വിനോദിന് സാധിച്ചിരുന്നു.
നടന് വിനോദ് തോമസ് കാറിനുള്ളില്‍ മരിച്ച നിലയില്‍
അയ്യപ്പനും കോശിയും സിനിമയില്‍ വീട് പണിക്കായി കാട്ടില്‍ കയറി പാറ പൊട്ടിച്ച സെബാസ്റ്റ്യന്‍ എന്ന കഥാപാത്രമായി ഏവരെയും ചിരിപ്പിച്ച വിനോദിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴികള്‍ ഇല്ലാത്ത ഭൂമി, ചില സാങ്കേതിക കാരണങ്ങളാല്‍ തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട ഷോര്‍ട് ഫിലിമുകളില്‍ വിനോദ് ഭാഗമായിട്ടുണ്ട്. മലയാളത്തിലെ ആദ്യ വെബ് സീരീസ് ആയ കേരള െ്രെകം ഫയലില്‍ പ്രധാന കഥാപാത്രത്തെ വിനോദ് അവതരിപ്പിച്ചിരുന്നു. കോട്ടയം മീനടം സ്വദേശിയാണ് വിനോദ്.
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിക്രം. നടന്റെ വീര ധീര ശൂരൻ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ്...
മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് നടി ദേവയാനി. പകുതി മലയാളി ആയ ദേവയാനിയുടെ കരിയർ ആരംഭിക്കുന്നത്...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...