Connect with us

പഴയ ലാലേട്ടനെ ഒരിക്കലും തിരിച്ച് കിട്ടില്ല. പഴയ ലാലേട്ടൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾക്ക് ഒരു ഇമോഷൻ ഉണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ അഭിനയത്തിന് പുതിയൊരു സ്‌റ്റൈലാണുള്ളത്; തരുൺ മൂർത്തി

Malayalam

പഴയ ലാലേട്ടനെ ഒരിക്കലും തിരിച്ച് കിട്ടില്ല. പഴയ ലാലേട്ടൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾക്ക് ഒരു ഇമോഷൻ ഉണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ അഭിനയത്തിന് പുതിയൊരു സ്‌റ്റൈലാണുള്ളത്; തരുൺ മൂർത്തി

പഴയ ലാലേട്ടനെ ഒരിക്കലും തിരിച്ച് കിട്ടില്ല. പഴയ ലാലേട്ടൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾക്ക് ഒരു ഇമോഷൻ ഉണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ അഭിനയത്തിന് പുതിയൊരു സ്‌റ്റൈലാണുള്ളത്; തരുൺ മൂർത്തി

നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ.

ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. മീശ പിരിച്ച ലാലേട്ടൻ വേഷങ്ങളോട് ഒരു പ്രത്യേക ആരാധനയാണ് മലയാളികൾക്ക്. എന്നാൽ മീശയില്ലാതെ ക്ലീൻ ഷേവിൽ മോഹൻലാൽ തകർത്തഭിനയിച്ച സിനിമകൾ ഉണ്ട്. മോഹൻലാലിന്റെ മുഖത്തെ സൂക്ഷാമിഭനയം പുറത്തെടുത്ത കഥാപാത്രങ്ങളാണ് അതിൽ പലതും.

കിരീടത്തിലെ സേതുമാധവനും മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയും ദശരഥത്തിലെ രാജീവ് മേനോനും യോദ്ധയിലെ അശോകനും ഭരതത്തിലെ ഗോപിയുമൊക്കെ മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കും. തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് തരം മാറ്റങ്ങളും കൊണ്ടു വരാറുള്ള അദ്ദേഹത്തിന്റെ ഒടിയൻ എന്ന ചിത്രം പ്രേക്ഷകർ മറക്കില്ല. ഒടിയൻ എന്ന സിനിമയും സിനിമയ്ക്ക് വേണ്ടി മോഹൻലാൽ മുഖത്ത് വരുത്തിയ മാറ്റങ്ങളും സിനിമാ ലോകത്ത് ഇപ്പോഴും ചർച്ചയാകാറുണ്ട്. അത്രയേറെ വലിയ മേക്കോവറിലാണ് താരം എത്തിയത്.

ഈ ചിത്രത്തിന് ശേഷം താടി വടിച്ച മോഹൻലാലിനെ പ്രേക്ഷകർ കണ്ടിട്ടേയില്ല. വലിയ വിമർശനമാണ് ഈ ചിത്രത്തിന് ശേഷം മോഹൻലാലിന് കേൾക്കേണ്ടി വന്നത്. മോഹൻലാലിന്റെ സ്വാഭാവികമായ ഭംഗി നഷ്ടപ്പെടുത്തി എന്ന വിമർശനമാണ് വ്യാപകമായി ഉയർന്ന് വന്നത്. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളുടെയും വിശേഷങ്ങൾ പുറത്തെത്തുമ്പോൾ പഴയ മോഹൻലാൽ തിരിച്ചെത്തണമെന്നാണ് പ്രേക്ഷകർ പറയുന്നത്.

എന്നാൽ ഇപ്പോഴിതാ ആരാധകരുടെ ഈ സമീപനം ശരിയല്ലെന്ന് പറയുകയാണ് സംവിധായകനായ തരുൺ മൂർത്തി. ഒരു മാദ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ്, താരങ്ങൾക്ക് കാലഘട്ടത്തിന് അനുസരിച്ച് വരുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ ആരാധകർ തയാറാകണമെന്ന് തരുൺ മൂർത്തി പറഞ്ഞത്.

സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ തരുൺ മൂർത്തി മോഹൻലാലിനെ നായകനാക്കി ചെയ്യുന്ന സിനിമയാണ് തുടരും. വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചഭിനയിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രം മെയിൽ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഇതിനോടനുബന്ധിച്ചു നൽകിയ അഭിമുഖത്തിലാണ് തരുൺ മൂർത്തി ആരാധകരുടെ സമീപനത്തെക്കുറിച്ച് പറഞ്ഞത്.

പഴയ മോഹൻലാലിനെ വേണമെന്ന സമീപനം ഇനി ഉപേക്ഷിക്കണം. അങ്ങനയൊരു മൈൻഡ് സെറ്റ് നമ്മൾ വെച്ചുപുലർത്താൻ പാടില്ല അദ്ദേഹത്തിന്റെ അഭിനയത്തിന് പുതിയ രീതികളുണ്ട്. പഴയ ലാലേട്ടനെ ഒരിക്കലും തിരിച്ച് കിട്ടില്ല. പഴയ ലാലേട്ടൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾക്ക് ഒരു ഇമോഷൻ ഉണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ അഭിനയത്തിന് പുതിയൊരു സ്‌റ്റൈലാണുള്ളത്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിക്കും അഭിനയത്തിനുമെല്ലാം ഒരു പുതിയ സ്‌റ്റൈൽ ഫ്‌ളേവറുണ്ട്.

ലാലേട്ടന് കിട്ടിയിട്ടുള്ള ഏറ്റവും വലിയ പോസിറ്റീവ് എന്നത്, അദ്ദേഹത്തെ എന്റെ അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും മോനുമൊക്കെ ഇഷ്ടമാണ്. എന്റെ മോൻ ഒരു പുലിമുരുകൻ ഫാനാണ്. അത്രയും തലമുറയെ അദ്ദേഹത്തിന് ഇഷ്ടപ്പെടുത്താൻ പറ്റിയിട്ടുണ്ട്. അപ്പോൾ അത്രയും തലമുറയ്ക്ക് എങ്ങനെ ഇഷ്ടപെടുമെന്ന് മാത്രം നമ്മൾ നോക്കിയാൽ മതി എന്നാണ് തരുൺ മൂർത്തി പറയുന്നത്.

അതേസമയം, ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ തുടരും എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ലുക്കുകൾ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് വലിയ ശ്രദ്ധനേടിയിരുന്നു. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

More in Malayalam

Trending

Recent

To Top