“സ്ത്രീകളിൽ നിന്ന് ഞാൻ രണ്ട് മീറ്റർ അകന്ന് മാറിയെ നിൽക്കൂ”; ബൈജുവിന്റെ വാക്കുകൾ ഇങ്ങനെ..

By
സിനിമാരംഗത്തും രാഷ്ട്രീയത്തിലും ഒരേ പോലെ സാന്നിധ്യമാണ് സുരേഷ് ഗോപി. കഴിഞ്ഞ കുറേ ദിവസങ്ങളായി വിവാദങ്ങളുടെ നടുവിലാണ് അദ്ദേഹം. സുരേഷ് ഗോപി മാദ്ധ്യമ പ്രവർത്തകയുടെ തോളിൽ കൈവെച്ച് സംസാരിച്ചത് വിവാദമായിരുന്നു. സംഭവത്തെ തുടർന്ന് മാദ്ധ്യമ പ്രവർത്തക താരത്തിനെതിരെ പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരുമായുണ്ടായ പ്രശ്നം ഇപ്പോഴും അവസാനിച്ചിട്ടില്ല. നിരവധി പേരാണ് സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവരുന്നത്.
എന്നാൽ നിരവധി സിനിമകളിലൂടെയും,ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയനാണ് ബൈജു സന്തോഷ്. എന്നാൽ സുരേഷ് ഗോപിയ്ക്കെതിരെയുള്ള വിവാദങ്ങളെ കുറിച്ച് ബൈജു സന്തോഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. “സുരേഷ് ഗോപിയുടെ സംഭവമറിഞ്ഞല്ലോ. അതിനുശേഷം സ്ത്രീകളിൽ നിന്ന് ഞാൻ രണ്ട് മീറ്റർ അകന്ന് മാറിയെ നിൽക്കൂ” എന്നാണ് അദ്ദേഹം പറഞ്ഞത്.
കോഴിക്കോട് വെച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് തന്നോട് ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി തുടർച്ചയായി സ്പർശിച്ചത്. സംഭവത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് മാദ്ധ്യമപ്രവർത്തക പരാതി നൽകിയിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നും പരാതിയിൽ പറയുന്നു. ചോദ്യം ചോദിക്കുമ്പോൾ സുരേഷ് ഗോപി മാദ്ധ്യമ പ്രവർത്തകയുടെ തോളത്ത് കൈവെച്ച് മറുപടി നൽകുന്നതും മാദ്ധ്യമ പ്രവർത്തക അതൃപ്തി പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
എന്നാൽ അത് വകവയ്ക്കാതെ സുരേഷ് ഗോപി വീണ്ടും ശരീരത്തിൽ സ്പർശിക്കുന്നതോടെ അവർ കൈതട്ടിമാറ്റുകയാണ്. സുരേഷ് ഗോപിയുടെ പ്രവൃത്തി വ്യാപകമായ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്. ഇതിനിടെ ദുരുദ്ദേശത്തോടെയല്ല മാദ്ധ്യമപ്രവർത്തകയുടെ തോളിൽ സ്പർശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.
എന്നാൽ ഒരു മകളെപ്പോലെ കണ്ട് വാത്സല്യത്തോടെയാണ് പെരുമാറിയത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. ‘മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’, എന്നായിരുന്നു മാപ്പ് പറഞ്ഞ് സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പ്.
സുരേഷ് ഗോപി മാപ്പ് ചോദിച്ചതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ എത്തി. സ്റ്റാർ മാജിക്കിലൂടെയും സീരിയലിലൂടെയും ശ്രദ്ധനേടിയ അനുമോൾ അറിയാവുന്നവർക്ക് അറിയാം… സുരേഷേട്ടൻ… എന്നായിരുന്നു അനുമോളുടെ കമന്റ്.
റെസ്പെക്ട് എന്നാണ് സാന്ത്വനം സീരിയിൽ താരം ഗിരീഷ് കുറിച്ചത്. സാറിനെ ഞങ്ങൾക്കെല്ലാം അറിയാം, അദ്ദേഹം തെറ്റായ രീതിയിൽ ആ കുട്ടിയോട് പെരുമാറിയെന്ന് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹത്തിനെ അറിയാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ഒരു മോളെ പോലെയാണ് കണ്ടത് തെറ്റായ രീതിയിൽ ചിന്തിക്കുന്നത് കൊണ്ടാണ് മോശമായി തോന്നിയത് എന്നായിരുന്നു ഒരാൾ സുരേഷ് ഗോപിയെ അനുകൂലിച്ച് കുറിച്ചത്. മനുഷ്യനാവുമ്പോൾ തെറ്റ് ഉണ്ടാവും അത് തിരുത്തുന്നിടത്താണ് മഹത്വം, മോശമായി കണ്ടത് ആ മാധ്യമപ്രവർത്തകയാണ് ഞങ്ങൾക്ക് തോന്നിയില്ല, സുരേഷേട്ടനെ അറിയുന്നവർക്ക് സത്യം മനസിലാവും.
എങ്കിലും ക്ഷമ ചോദിക്കാൻ കാട്ടിയ നല്ല മനസിന് അഭിനന്ദനം. കിട്ടിയ സമയം കൊണ്ട് തറ രാഷ്ട്രീയം കളിക്കുന്നവരെ പൊതുജനം വിലയിരുത്തും. ഒരുപാട് പേരുടെ കണ്ണീരിന് സാന്ത്വനമായ സുരേഷേട്ടാ ധൈര്യമായി മുന്നോട്ട് പോവുക എന്നെല്ലാമാണ് മാപ്പ് ചോദിച്ച് സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പിന് വന്ന കമന്റുകൾ.
അതേസമയം ഹരേഷ് പേരടിയെപോലുള്ളവരും സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എത്തിയിരുന്നു. സുരേഷ് ഗോപി ചേട്ടാ… അറിയാതെയാണെങ്കിൽ ഒരു തവണ തൊട്ടപ്പോൾ ആ പെൺകുട്ടിയുടെ ഇഷ്ടക്കേട് അവൾ പരസ്യമായി പ്രകടിപ്പിച്ചു…വീണ്ടും അറിഞ്ഞുകൊണ്ട് തൊട്ടത് താങ്കളെ പോലെയൊരാൾക്ക് ചേർന്നതായില്ല. അപ്പോഴും ആ പെൺകുട്ടി കൈ തട്ടിമാറ്റി. മകളെപോലെയാണെങ്കിൽ മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രീയമായി ശരിയാണ്. ആ ശരി താങ്കൾ ചെയ്യുമെന്ന പ്രതീക്ഷിക്കുന്നുവെന്നാണ് ഹരീഷ് പേരടി കുറിച്ചത്.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...